ഡിപ്പാർട്മെന്റൽ പരീക്ഷ: സർക്കാർ ഉദ്യോഗസ്ഥർക്ക് ഐ.എം.ജി ഓൺലൈൻ പരിശീലനം

By Web TeamFirst Published Jan 1, 2021, 4:03 PM IST
Highlights

അടുത്ത ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ക്ലാസ് രണ്ട്, ക്ലാസ് മൂന്ന് വിഭാഗത്തിലെ താത്പര്യമുള്ള ഉദ്യോഗസ്ഥർ വിശദംശങ്ങൾ മേലധികാരിയുടെ ശുപാർശയോടെയാണ് അയ്ക്കേണ്ടത്.
 


തിരുവനന്തപുരം: സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്ക് സർക്കാർ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ ഗവണ്മെന്റ് (ഐ.എം.ജി) ഓൺലൈൻ പരിശീലനം നൽകും. പരിശീലനം ജനുവരി അവസാനവാരം ആരംഭിക്കും. അടുത്ത ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ക്ലാസ് രണ്ട്, ക്ലാസ് മൂന്ന് വിഭാഗത്തിലെ താത്പര്യമുള്ള ഉദ്യോഗസ്ഥർ വിശദംശങ്ങൾ മേലധികാരിയുടെ ശുപാർശയോടെയാണ് അയ്ക്കേണ്ടത്.

പരിശീലന കാലാവധി മുഴുവനും പരിശീലനത്തിൽ പങ്കുകൊള്ളാമെന്ന സാക്ഷ്യപത്രവും ഉള്ളടക്കം ചെയ്യണം. പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർ കോഴ്സ് ഫീസായി 5000 രൂപ (അയ്യായിരം രൂപ) പരിശീലന തിയതിക്ക് മുൻപ് ഡയറക്ടർ, ഐ.എം.ജി, തിരുവനന്തപുരം എന്ന പേരിൽ ഡിമാന്റ് ഡ്രാഫ്ട് ആയോ, പണമായോ, ബാങ്ക് അക്കൗണ്ട് വഴിയോ  (A/c. No. 57044155939, IFSC: SBIN0070415, State Bank of India, Vikas Bhavan, Thiruvananthapuram) അടയ്ക്കണം. ഡയറക്ടർ, ഐ.എം.ജി, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ  imgtvpm@gmail.com എന്ന മെയിലിലോ അപേക്ഷ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 10. വിശദ വിവരങ്ങൾക്ക്: www.img.kerala.gov.in.  

click me!