ട്രൈബ്യൂണൽ ഓഫീസിൽ ഡെപ്യൂട്ടേഷൻ നിയമനം

Web Desk   | Asianet News
Published : Sep 05, 2020, 09:45 AM IST
ട്രൈബ്യൂണൽ ഓഫീസിൽ ഡെപ്യൂട്ടേഷൻ നിയമനം

Synopsis

സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.   


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂണലിന്റെ ഓഫീസിൽ നിലവിൽ ഒഴിവുള്ള ഒരു എൽ.ഡി. ടൈപ്പിസ്റ്റ് (ശമ്പള സ്‌കെയിൽ 19,000-43,600) ഒരു ക്ലാർക്ക് (ശമ്പള സ്‌കെയിൽ 19,000-43,600)  തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. 

താത്പര്യമുള്ളവർ ഫോം 144 കെ.എസ്.ആർ പാർട്ട്-1, നിരാക്ഷേപ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മേലധികാരി മുഖേന അപേക്ഷ സെക്രട്ടറി, ട്രൈബ്യൂണൽ ഫോർ ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റിയൂഷൻസ്, ശ്രീമൂലം ബിൽഡിംഗ്‌സ്, കോടതി സമുച്ചയം, വഞ്ചിയൂർ, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ഒക്‌ടോബർ 31ന് മുൻപ് നൽകണം.
 

PREV
click me!

Recommended Stories

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി; സാമ്പത്തിക സഹായം നേടാം, അപേക്ഷ ക്ഷണിച്ചു
72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്