ഡെപ്യൂട്ടേഷൻ നിയമനം; വിനോദസഞ്ചാര മേഖലയിൽ മുൻപരിചയമുളളവർക്ക് മുൻഗണന

Published : Oct 15, 2020, 09:30 AM ISTUpdated : Oct 15, 2020, 10:16 AM IST
ഡെപ്യൂട്ടേഷൻ നിയമനം; വിനോദസഞ്ചാര മേഖലയിൽ മുൻപരിചയമുളളവർക്ക് മുൻഗണന

Synopsis

വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ ജോലി ചെയ്യുന്നവർക്കും വിനോദസഞ്ചാര മേഖലയിൽ മുൻപരിചയമുളളവർക്കും മുൻഗണന.

തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുളള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് (കേരള) സൊസൈറ്റിയിൽ ഓഫീസ് സൂപ്രണ്ട് കം അക്കൗണ്ടന്റ് ഡെപ്യുട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജൂനിയർ സൂപ്രണ്ട്/ഹെഡ് ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവരും 35700-75600 എന്ന ശമ്പള സ്‌കെയിലിൽ അധികരിക്കാതെ ശമ്പളം ലഭിക്കുന്നതുമായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. 

വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ ജോലി ചെയ്യുന്നവർക്കും വിനോദസഞ്ചാര മേഖലയിൽ മുൻപരിചയമുളളവർക്കും മുൻഗണന. അപേക്ഷാ ഫോം (ഫോറം നം. 144, പാർട്ട് 1 കെ.എസ്.ആർ), ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുളള നിരാക്ഷേപ പത്രം എന്നിവ സഹിതം ഡയറക്ടർ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ്, ദേവി ഡോർ നം. 2, ആൽത്തറ, വെളളയമ്പലം, ശാസ്തമംഗലം പി.ഒ, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ 28 ന് വൈകുന്നേരം നാലിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2310441 (വൈകുന്നേരം നാല് വരെ).

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു