
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാജനജ്മെൻ്റിന് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയോ ഉള്ളവരാണ് അപേക്ഷിക്കേണ്ടത്. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങൾ എയർപോർട്ട് മാനേജ്മെൻ്റ് രംഗത്തു ഏജൻസികളുടെ സഹകരണത്തോടെ നടത്തും.
അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും https://app.srccc.in/register ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഓഗസ്റ്റ് പത്ത് വരെ സ്വീകരിക്കും. വെബ്സൈറ്റ്- www.srccc.in. ഫോൺ- 0471 2570471, 9846033001
സ്പോട്ട് അഡ്മിഷന്‍
അരുവിക്കര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് നടത്തുന്ന രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.എസ്.എല്‍.സി.യാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. കോഴ്‌സില്‍ പ്രധാനമായും വസ്ത്ര നിര്‍മ്മാണം, അലങ്കാരം, രൂപകല്പന, വിപണനം എന്നീ മേഖലകളില്‍ ശാസ്ത്രീയമായ പരിശീലനം നല്‍കും.
പരമ്പരാഗത വസ്ത്ര നിര്‍മ്മാണത്തോടൊപ്പം കമ്പ്യൂട്ടര്‍ അധിഷ്ഠിത ഫാഷന്‍ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നല്‍കും.
താത്പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് എട്ടിന് രാവിലെ 10ന് നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടത്തുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ആവശൃമായ അസല്‍ രേഖകള്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0472-2812686, 9074141036, 9895543647, 8606748211, 7356902560.