ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ പ്രവേശനം

By Web TeamFirst Published Sep 8, 2020, 8:53 AM IST
Highlights

ആകെയുള്ള സീറ്റുകളിൽ സയൻസിനും ഹ്യുമാനിറ്റീസിനും  40 ശതമാനം വീതവും, 20 ശതമാനം കൊമേഴ്സ് വിഭാഗത്തിനുമായി ക്രമീകരിച്ചിരിക്കുന്നു.

എറണാകുളം: ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ 2020 - 2022 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ജില്ലയിലെ 14 ഗവൺമെന്റ് എയ്ഡഡ് സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കാം. കേരളത്തിലെ ഹയർസെക്കന്ററി പരീക്ഷ ബോർഡ് നടത്തുന്ന ഹയർസെക്കന്ററി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള പരീക്ഷയിൽ ചുരുങ്ങിയത് 50 ശതമാനം മാർക്ക്  നേടിയിരിക്കണം. 

ആകെയുള്ള സീറ്റുകളിൽ സയൻസിനും ഹ്യുമാനിറ്റീസിനും  40 ശതമാനം വീതവും, 20 ശതമാനം കൊമേഴ്സ് വിഭാഗത്തിനുമായി ക്രമീകരിച്ചിരിക്കുന്നു. അപേക്ഷകളും അനുബന്ധ രേഖകളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ ഇ-മെയിൽ വിലാസമായ ddeekm@gmail.com മുഖേനയോ ഈ മാസം പതിനെട്ടാം തീയതിക്കുളളിൽ (18/09/20)  സമർപ്പിക്കണം. വിശദ വിവരങ്ങൾ എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നും www.education.keralagov.in എന്ന വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്.

click me!