Diploma : ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ്; പോളിടെക്നിക് ഡിപ്ലോമ

By Web TeamFirst Published Nov 30, 2021, 9:24 AM IST
Highlights

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 

തിരുവനന്തപുരം:  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ (medical department) പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് (diploma in general nursing and midwifery course) 2020-21 ലേക്ക് അപേക്ഷിച്ചവരുടെ താത്കാലിക റാങ്ക് ലിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും, ഡി.എം.ഇ യുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്‌സിംഗ്കോളേജുകളിലും ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും.

ലിസ്റ്റിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ഡിസംബർ ആറിനു വൈകിട്ട് അഞ്ചിന് മുൻപ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കണം. ഫൈനൽ ലിസ്റ്റ്  ഡിസംബർ ഒമ്പതിനു പ്രസിദ്ധീകരിക്കും. പ്രവേശനത്തിനുള്ള ഇന്റർവ്യൂ ഡിസംബർ 13 ന് തിരുവനന്തപുരം സർക്കാർ നഴ്‌നിംഗ് കോളേജിൽ  നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ, പ്രോക്‌സി മുഖാന്തരമോ ഇന്റർവ്യൂ-ന് ഹാജരാകണം. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും. 

നെടുമങ്ങാട് പോളിടെക്‌നിക്കിൽ ഒന്നാം വർഷ ഡിപ്ലോമ പ്രവേശനം

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിൽ അവശേഷിക്കുന്നതും ഉണ്ടാകാൻ ഇടയുള്ളതുമായ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ മൂന്ന് ഒഴിവുണ്ട്. പുതുതായി അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നവംബർ 30ന് രാവിലെ 11ന് മുമ്പായി പോളിടെക്‌നിക് കോളേജിൽ രക്ഷിതാവിനൊപ്പം നേരിട്ട് ഹാജരാകണം. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പങ്കെടുക്കാം. ഒഴിവുകൾ അന്നേ ദിവസം സ്ഥാപനതലത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നുതന്നെ നികത്താം. അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷാ ഫീസ് ആയി എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർ 75 രൂപയും മറ്റുള്ളവർ 150 രൂപയും ഓൺലൈനായി അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7510570372.

click me!