മഹിള സമഖ്യ സൊസൈറ്റിയിൽ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ: ഇന്റർവ്യൂ ഫെബ്രുവരി ഒൻപതിന്

Web Desk   | Asianet News
Published : Jan 29, 2021, 10:19 AM IST
മഹിള സമഖ്യ സൊസൈറ്റിയിൽ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ: ഇന്റർവ്യൂ ഫെബ്രുവരി ഒൻപതിന്

Synopsis

പ്രായപരിധി 25 വയസ്സിനും 45 വയസ്സിനും ഇടയ്ക്ക്. രണ്ട് വർഷക്കാലം സാമൂഹ്യ പ്രവർത്തന പരിചയം. പ്രതിമാസ വേതനം 22,000 രൂപ.  

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ മഹിള സമഖ്യ സൊസൈറ്റിയിൽ പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അതത് ജില്ലയിലുള്ളവർക്ക് മുൻഗണന. ബിരുദമാണ് യോഗ്യത. പ്രായപരിധി 25 വയസ്സിനും 45 വയസ്സിനും ഇടയ്ക്ക്. രണ്ട് വർഷക്കാലം സാമൂഹ്യ പ്രവർത്തന പരിചയം. പ്രതിമാസ വേതനം 22,000 രൂപ.

ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ഫെബ്രുവരി ഒൻപതിന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന, കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com.  വെബ്‌സൈറ്റ്:www.keralasamakhya.org.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു