കൊവിഡ് 19: ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനോ പിരിച്ചുവിടാനോ പാടില്ലെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം

By Web TeamFirst Published Mar 27, 2020, 4:01 PM IST
Highlights

കോവിഡ്-19 രോഗ വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സ്ഥാപനങ്ങളോട് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. 
 

ദില്ലി: ലോകത്തെ എല്ലാ മേഖലകളിലും കൊവിഡ് 19 ബാധ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. രോഗബാധയെത്തുടര്‍ന്ന് മിക്ക സ്ഥാപനങ്ങളും സ്വന്തം തൊഴിലാളികളോട് വീട്ടിലിരുന്ന് ജോലിയെടുക്കാനോ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുവാനോ ആണ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ശമ്പളം കുറയ്ക്കാനോ കോണ്‍ട്രാക്ട് തൊഴിലാളികളെ പറഞ്ഞു വിടാനോ പാടില്ലെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. കോവിഡ്-19 രോഗ വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സ്ഥാപനങ്ങളോട് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. 

പൊതു, സ്വകാര്യ മേഖലാ  സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കാര്യത്തിലാണ് തൊഴിൽ മന്ത്രാലയത്തിന്റെ ഈ ഉത്തരവ്. പൊതു, സ്വകാര്യ തൊഴില്‍ മേധാവികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും കേന്ദ്ര വ്യക്തമാക്കി. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ മാര്‍ച്ച് 25 മുന്‍പ് രേഖപ്പെടുത്തി, മാര്‍ച്ച് മാസത്തിന് മുന്‍പ് പെന്‍ഷന്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറും ഉത്തരവിട്ടു. 
 

click me!