East Coast Railway Recruitment 2022 : ഈസ്റ്റ് കോസ്റ്റ് റെയിൽവേ നഴ്സിം​ഗ് സൂപ്രണ്ട്, ഫാർമസിസ്റ്റ് ഒഴിവുകൾ

Web Desk   | Asianet News
Published : Dec 20, 2021, 02:24 PM IST
East Coast Railway Recruitment 2022 : ഈസ്റ്റ് കോസ്റ്റ് റെയിൽവേ നഴ്സിം​ഗ് സൂപ്രണ്ട്, ഫാർമസിസ്റ്റ് ഒഴിവുകൾ

Synopsis

2022 മാർച്ച് 31 ‌ആണ് അപേക്ഷ അയക്കേണ്ട അവസാന തീയതി. 

ദില്ലി: ഈസ്റ്റ് കോസ്റ്റ് റെയിൽവേ (East Coast Railway Recruitment) നഴ്സിം​ഗ് സൂപ്രണ്ട് (Nursing Superintendent), ഫാർമസിസ്റ്റ് (Pharmacist) എന്നീ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് യോ​ഗ്യത സർട്ടിഫിക്കറ്റുകളുടെ സ്കാൻ‍ഡ് കോപ്പി ഉൾപ്പെടുത്തിയ അപേക്ഷ മെയിലിൽ അയക്കാം. സർട്ടിഫിക്കറ്റുകൾ, പ്രവർത്തിപരിചയമുണ്ടെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ്, എന്നിവയുടെ സ്കാൻഡ് കോപ്പിയാണ് അയക്കേണ്ടത്.  cms_sdp@sbp.railnet.gov.in. മെയിൽ ഐ‍ഡിയിലേക്കാണ് അയക്കേണ്ടത്. 2022 മാർച്ച് 31 ‌ആണ് അപേക്ഷ അയക്കേണ്ട അവസാന തീയതി. 

നഴ്സിം​ഗ് സൂപ്രണ്ട് -4 ഒഴിവുകൾ, ഫാർമസിസ്റ്റ് - 2 ഒഴിവുകൾ, ഹോസ്പിറ്റൽ അറ്റൻഡന്റ് - 4 ഒഴിവുകൾ, ഹൗസ് കീപ്പിം​ഗ് അസിസ്റ്റന്റ് - 4 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. 44900 ആണ് നഴ്സിം​ഗ് സൂപ്രണ്ടിന്റെ ശമ്പളം, മറ്റ് ആനുകൂല്യങ്ങളുമുണ്ടായിരിക്കും. ഫാർമസിസ്റ്റിന് 29200 ആണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഹോസ്പിറ്റൽ അറ്റൻഡന്റ്, ഹൗസ് കീപ്പിം​ഗ് അസിസ്റ്റന്റ് എന്നിവർക്ക് 18000 ശമ്പളവും മറ്റ് അലവൻസും ലഭിക്കും. 

മൂന്ന് വർഷത്തെ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‍വൈഫറി കോഴ്സ് കഴിഞ്ഞവർക്ക് നഴ്സിംഗ് സൂപ്രണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. നഴ്സ്, മിഡ്വൈഫ് രജിസ്റ്റേഡ് അം​ഗീകൃത സർട്ടിഫിക്കറ്റുണ്ടായിരിക്കണം. സയൻസ് വിഷയമായി പഠിച്ച പന്ത്രണ്ടാം ക്ലാസ് യോഗ്യതയും ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ ബി.ഫാം യോഗ്യതയുള്ളവർക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസോ തത്തുല്യ യോ​ഗ്യതയുള്ളവർക്ക് ഹൗസ് കീപ്പിം​ഗ് അസിസ്റ്റന്റ്, ഹോസ്പിററൽ അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. 

PREV
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ