
തിരുവനന്തപുരം: കേരള സാഹിത്യ ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റോറിയൽ അസിസ്റ്റൻറിന്റെ മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഹ്യുമാനിറ്റീസ് സയൻസ് വിഷയങ്ങളിൽ ലഭിച്ച ബിരുദാന്തര ബിരുദമാണ് യോഗ്യത. മലയാള ഭാഷയിലും സാഹിത്യത്തിലുമുള്ള പ്രാവീണ്യവും സാങ്കേതികവും സാഹിത്യപരവുമായ ജേണലുകളിലോ പ്രസിദ്ധീകരണങ്ങളിലോ എഡിറ്റിംഗിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള പ്രവർത്തിപരിചയം അഭിലഷണീയം. മലയാള ഭാഷയിൽ രചനകൾ പ്രസിദ്ധീകരിച്ചുള്ള പരിചയം.
വിശദവിവരങ്ങൾക്ക് ഈ ഫോൺ നമ്പറിൽ അന്വേഷിക്കാവുന്നതാണ്. 0471 2333790. ബയോഡേറ്റയും ആവശ്യമായ രേഖകളുടെ പകർപ്പും സഹിതം അപേക്ഷ ഡയറക്ടർ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളെജ് ക്യാംപസ്, പാളയം തിരുവനന്തപുരം-34 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 10.