Appointment : എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്ഥാപനങ്ങളിൽ നിയമനം

Published : Apr 09, 2022, 02:32 PM IST
Appointment : എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്ഥാപനങ്ങളിൽ നിയമനം

Synopsis

എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്ഥാപനങ്ങളിലേക്കായി നിയമനം നടത്തുന്നു.

എറണാകുളം:  എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന (employment exchange) എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്ഥാപനങ്ങളിലേക്കായി നിയമനം (appointment) നടത്തുന്നു. എസ്.എസ്.എൽ.സി, ഡിഗ്രി, പ്ലസ് ടു, ഡിപ്ലോമ, ഐ.ടി.ഐ, ഡി.ഫാം, ബി.ഫാം, പി.ജി, ബി.കോം/ എം.കോം/ എം.ബി.എ (ഫിനാൻസ്, മാർക്കറ്റിംഗ്), ജി.എൻ.എം/ ബി.എസ്.സി നഴ്സിങ് എന്നീ യോഗ്യതകളിൽ ഏതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ ബയോഡാറ്റയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും സഹിതം ഏപ്രിൽ 13ന് രാവിലെ 10ന് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 0484-2427494, 0484-2422452 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ഗ്രാഫിക് ഡിസൈൻ കോഴ്‌സുകൾക്ക് സബ്‌സിഡി
അസാപിന്റെ കീഴിൽ ഗ്രാഫിക് ഡിസൈൻ കോഴ്‌സുകൾ 50 ശതമാനം സബ്‌സിഡിയോടെ പഠിക്കാൻ അവസരം. അഡോബ് ഫോട്ടോഷോപ്പ്, അഡോബ് പ്രീമിയർ പ്രോ, അഡോബ് അഫ്റ്റർ ഇഫക്ട്‌സ്, അഡോബ് ഇല്ലസ്‌ട്രേറ്റർ, അഡോബ് ഇൻഡിസൈൻ, ആർടികുലേറ്റ് സ്‌റ്റോറിലൈൻ എന്നീ കോഴ്‌സുകൾക്കാണ് ഇളവ്. ആറ്മാസമാണ് കോഴ്‌സ് കാലാവധി. കോഴ്‌സ് പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്ലേസ്‌മെന്റിന് അവസരമൊരുക്കുമെന്ന് പ്രോഗ്രാം മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് asapkerala.gov.in/course/graphic-designer, 9495999750 , 9495999635.

PREV
click me!

Recommended Stories

മെഡിക്കൽ ഓഫീസർ ഒഴിവ്; അപേക്ഷിക്കാം
അസിസ്റ്റന്‍റ് കം ഡാറ്റാ ഓപ്പറേറ്റര്‍ ഒഴിവ്; ഇന്‍റര്‍വ്യൂ 12ന്