എന്റെ സംരംഭം നാടിന് അഭിമാനം; കോതമംഗലത്ത് 487 സംരംഭങ്ങള്‍, 1287 പേര്‍ക്ക് തൊഴില്‍

Published : Aug 25, 2022, 09:38 AM ISTUpdated : Aug 25, 2022, 09:58 AM IST
എന്റെ സംരംഭം നാടിന് അഭിമാനം;  കോതമംഗലത്ത് 487 സംരംഭങ്ങള്‍,  1287 പേര്‍ക്ക് തൊഴില്‍

Synopsis

487 സംരംഭങ്ങള്‍ ഇതിനകം ആരംഭിച്ചു. ഇതുവഴി 1287 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ എന്റെ സംരംഭം നാടിന് അഭിമാനം എന്ന ഉദ്യമം കോതമംഗലത്ത് മികച്ച രീതിയില്‍ പുരോഗമിക്കുന്നു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നതിന്റെ ഭാഗമായി കോതമംഗലം താലൂക്ക് പരിധിയിലെ പത്ത് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 1084 സംരംഭങ്ങള്‍ തുടങ്ങാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതില്‍ 487 സംരംഭങ്ങള്‍ ഇതിനകം ആരംഭിച്ചു. ഇതുവഴി 1287 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 

പോത്താനിക്കാട് -37, കവളങ്ങാട് -77, പൈങ്ങോട്ടൂര്‍  -40, പല്ലാരിമംഗലം -32,  കോട്ടപ്പടി  -38, കീരംപാറ -26, പിണ്ടിമന -34, നെല്ലിക്കുഴി - 77, വാരപ്പെട്ടി - 23, കുട്ടമ്പുഴ - 29 എന്നിങ്ങനെ പഞ്ചായത്ത് പരിധിയില്‍ 413 സംരംഭങ്ങളും കോതമംഗലം നഗരസഭ പരിധിയില്‍ 74 സംരംഭങ്ങളുമാണ് ആരംഭിച്ചത്. സംരംഭകര്‍ക്കാവശ്യമായ പ്രോത്സാഹനവും വായ്പ ഉള്‍പ്പെടെയുള്ള സഹായങ്ങളും ലഭ്യമാക്കുവാന്‍ പഞ്ചായത്തുകളില്‍ ഒന്നു വീതവും നഗരസഭയില്‍ രണ്ട് വീതവും വ്യവസായ ഇന്റേണുകളെ നിയോഗിച്ചിട്ടുണ്ട്. താലൂക്ക് വ്യവസായ ഓഫീസറുടെ മേല്‍നോട്ടത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. താലൂക്ക് പരിധിയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സംരംഭകത്വ ക്ലാസുകളും ലോണ്‍ സബ്‌സിഡി- ലൈസന്‍സ് മേളകളും സംഘടിപ്പിച്ചു. സംരംഭകര്‍ക്ക് സഹായം ഉറപ്പാക്കാന്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്‌കും  ക്രമീകരിച്ചിട്ടുണ്ട്. 

നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലാണ് ഏറ്റവുമധികം സംരംഭങ്ങള്‍ തുടങ്ങുന്നത്, 186  എണ്ണം. ഫര്‍ണിച്ചര്‍ വ്യവസായത്തിന്റെ പ്രധാനകേന്ദ്രമെന്ന നിലയില്‍ ഇവിടെ  നിരവധി സംരംഭക സാധ്യതകള്‍ ഉണ്ട്. നെല്ലിക്കുഴിയില്‍ ഇതിനകം തുടങ്ങിയ 77 സംരംഭങ്ങളില്‍ കൂടുതലും ഫര്‍ണിച്ചറുമായി ബന്ധപ്പെട്ടവയാണ്. കാര്‍ഷിക മേഖല എന്ന നിലയില്‍ മൂല്യവര്‍ധിത കൃഷി ഉത്പന്നങ്ങളുമായി ബന്ധപ്പെട്ടും കോതമംഗലത്ത് നിരവധി സാധ്യതകളുണ്ട്. വിനോദസഞ്ചാര രംഗത്തും അവസരങ്ങളുണ്ട്. ഇത്തരം അനവധി സാധ്യതകളെ മുന്‍നിര്‍ത്തി കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വഴിയൊരുക്കുകയാണ് ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും.

താത്ക്കാലിക നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു
എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ്  പ്രൊഫസര്‍ മാത്തമാറ്റിക്‌സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍  മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഓഗസ്റ്റ് 31-ന്  രാവിലെ 10-ന്  യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും, പകര്‍പ്പും) നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.mec.ac.in). 

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍