ദില്ലി സിമന്റ് കോർപറേഷനിൽ എഞ്ചിനീയർ, ഓഫീസർ ഒഴിവുകൾ; അവസാന തീയതി ജൂൺ 30

Web Desk   | Asianet News
Published : Jun 18, 2021, 03:55 PM IST
ദില്ലി സിമന്റ് കോർപറേഷനിൽ എഞ്ചിനീയർ, ഓഫീസർ ഒഴിവുകൾ; അവസാന തീയതി ജൂൺ 30

Synopsis

ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദമാണ് യോ​ഗ്യത. പ്രൊഡക്ഷൻ ഡിസിപ്ലിനിൽ എം.എസ്സി. കെമിസ്ട്രിയും പരിഗണിക്കും. 

ദില്ലി: ദില്ലിയിലെ സിമന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ എൻജിനീയർ, ഓഫീസർ തസ്തികകളിൽ 46 ഒഴിവുകൾ. കരാർ നിയമനത്തിലേക്ക് ഓൺലൈനായി അപേക്ഷിക്കണം. എൻജിനീയർ- 29: ഒഴിവുകൾ: പ്രൊഡക്ഷൻ- 8, മെക്കാനിക്കൽ- 6, സിവിൽ- 3, മൈനിങ്- 4, ഇൻസ്ട്രുമെന്റേഷൻ- 4, ഇലക്ട്രിക്കൽ- 4. ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദമാണ് യോ​ഗ്യത. പ്രൊഡക്ഷൻ ഡിസിപ്ലിനിൽ എം.എസ്സി. കെമിസ്ട്രിയും പരിഗണിക്കും. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cciltd.in എന്ന വെബ്സൈറ്റ് കാണുക. ജൂൺ 30 ആണ് അവസാന തീയതി. 

ഓഫീസർ- 7: വിവിധ വിഭാഗങ്ങളിലാണ് ഒഴിവ്.
മെറ്റീരിയൽ മാനേജ്മെന്റ്- 3: ബിരുദവും മെറ്റീരിയൽ മാനേജ്മെന്റ് എൻജിനീയറിങ് ബിരുദം/ബിരുദാനന്തരബിരുദം/ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
മാർക്കറ്റിങ്- 2: മാർക്കറ്റിങ്ങിൽ രണ്ടുവർഷത്തെ എം.ബി.എ./തത്തുല്യം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്- 4: സി.എ./ഐ.സി.ഡബ്ല്യു.എ./ഫിനാൻസിൽ രണ്ടുവർഷത്തെ എം.ബി.എ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ഹ്യൂമൻ റിസോഴ്സ്- 2: പേഴ്സണൽ മാനേജ്മെന്റ്/എച്ച്.ആർ./ലേബർ വെൽഫെയർ/ഐ.ആർ. എം.ബി.എ./ബിരുദാനന്തരബിരുദം/ഡിപ്ലോമ/എം.എസ്.ഡബ്ല്യു. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
കമ്പനി സെക്രട്ടറി- 1: യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ മെമ്പർഷിപ്പ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
രാജ്ഭാഷ അധികാരി- 1: യോഗ്യത: ഹിന്ദിയിൽ ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ലീഗൽ- 4: യോഗ്യത: മൂന്നുവർഷത്തെ എൽ.എൽ.ബി. ബിരുദം. അല്ലെങ്കിൽ അഞ്ചുവർഷത്തെ എൽ.എൽ.ബി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.


 

PREV
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല