NTPC Recruitment : നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് ഒഴിവുകൾ; അവസാന തീയതി മാർച്ച് 10

Web Desk   | Asianet News
Published : Mar 03, 2022, 04:58 PM ISTUpdated : Mar 03, 2022, 05:12 PM IST
NTPC Recruitment : നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് ഒഴിവുകൾ; അവസാന തീയതി മാർച്ച് 10

Synopsis

ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ  40 ഉദ്യോഗാർത്ഥികളെ നിയമിക്കാനാണ് (NTPC) നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ്  ഉദ്ദേശിക്കുന്നത്. 

ദില്ലി: നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (NTPC) (National Thermal Power Corporation Limited) എൻജിനീയറിങ് എക്‌സിക്യൂട്ടീവ് ട്രെയിനി (Engineering Executive Trainee) തസ്തികകളിലേക്കുള്ള അപേക്ഷകൾ പ്രസിദ്ധീകരിച്ചു. തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് NTPC യുടെ ഔദ്യോഗിക വെബ്സൈറ്റ് - ntpc.co.in സന്ദർശിക്കുക. അപേക്ഷ ഫെബ്രുവരി 4-ന് ആരംഭിച്ച് മാർച്ച് 10-ന് അവസാനിക്കും. ഉദ്യോഗാർത്ഥികളുടെ റിക്രൂട്ട്‌മെന്റ് അവരുടെ ഗേറ്റ് പരീക്ഷ 2022 സ്‌കോറുകളുടെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ കുറഞ്ഞത് 40 ഉദ്യോഗാർത്ഥികളെ നിയമിക്കാനാണ് നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ്  ഉദ്ദേശിക്കുന്നത്. 

എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 65 ശതമാനം മാർക്കോടെ എഞ്ചിനീയറിംഗിലോ ടെക്‌നോളജിയിലോ ഫുൾടൈം ബിരുദം ഉണ്ടായിരിക്കണം. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് കുറഞ്ഞത് 55 ശതമാനം മാർക്ക് ആവശ്യമാണ്. 

ഉദ്യോഗാർത്ഥികൾ അവരുടെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്)-2021 സ്കോറുകൾ ഹാജരാക്കണം. കൂടാതെ, പ്രധാനപ്പെട്ട രേഖകൾ പരിശോധനക്കായി ഹാജരാക്കാന്‍ ഉദ്യോഗാർത്ഥികളോട് ആവശ്യപ്പെടും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ വിവിധ സ്ഥലങ്ങളിൽ ഒരു വർഷത്തെ പരിശീലനത്തിന് വിധേയമാക്കുകയും പരിശീലനം പൂർത്തിയാക്കിയ ശേഷം അന്തിമ ഫലം പ്രഖ്യാപിക്കുകയും ചെയ്യും.

സോഷ്യൽ ഓഡിറ്റ് എക്‌സ്പർട്ട് കരാർ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയിൽ സോഷ്യൽ ഓഡിറ്റ് എക്‌സ്പർട്ട് തസത്കിയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുണ്ട്. ഏതെങ്കിലും സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. സോഷ്യൽ സയൻസിലോ, ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലോ ഉള്ള ബിരുദാനന്തര ബിരുദം അഭിലഷണീയം. കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ സാമൂഹ്യവികസന പദ്ധതികളുടെ ആസൂത്രണം, നിർവഹണം എന്നിവയുമായി ബന്ധപ്പെട്ട് 8-10 വർഷത്തെ പ്രവർത്തന പരിചയവും ഇത്തരം പദ്ധതികളുടെ 2-3 വർഷത്തെ സോഷ്യൽ ഓഡിറ്റ് പരിചയവും ഉണ്ടായിരിക്കണം.

കമ്പ്യൂട്ടർ പരിജ്ഞാനം ബന്ധപ്പെട്ട പരിശീലത്തിലും കാര്യപ്രാപ്തി വികസനത്തിലും ചുരുങ്ങിയത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 60 വയസ്. പ്രതിമാസം 25,000 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷാ ഫോം www.socialaudit.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ 18 നകം https://forms.gle/UEGv4t1fBHGwV9iw6  ഗൂഗിൽ ഫോമിൽ അപ്‌ലോഡ് ചെയ്യണം.


 

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം