Entrepreneurship Training : കിറ്റ്കോയുടെ സൗജന്യ ഓണ്‍ലൈന്‍ വ്യവസായ സംരംഭകത്വ പരിശീലനം

Web Desk   | Asianet News
Published : Jan 14, 2022, 03:35 PM IST
Entrepreneurship Training : കിറ്റ്കോയുടെ  സൗജന്യ ഓണ്‍ലൈന്‍ വ്യവസായ സംരംഭകത്വ പരിശീലനം

Synopsis

സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എന്‍ജീനിയിറിംഗിലോ ബിരുദമോ ഡിപ്ലോമയോ  ഉളളവര്‍ക്ക് അപേക്ഷിക്കാം. 

കോഴിക്കോട്: കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പും (Science and technology department) പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോയും (KITCO) സംയുക്തമായി ജനുവരി 18 മുതല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് ഇലക്ട്രോണിക്സ് മേഖലയില്‍ ആറ് ആഴ്ച്ചത്തെ സൗജന്യ വ്യവസായ (Entrepreneurship Training) സംരംഭകത്വ വികസന പരിശീലനപരിപാടി നടത്തുന്നു. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എന്‍ജീനിയിറിംഗിലോ ബിരുദമോ ഡിപ്ലോമയോ  ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 നും 45 വയസ്സിനുമിടയില്‍.   

ഐടി ആന്റ് ഇലക്ട്രോണിക്സ് മേഖലയില്‍ ലാഭകരമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കേണ്ട വിധം, വ്യവസായ മാനദണ്ഡങ്ങള്‍, വിവിധ ലൈസന്‍സുകള്‍, പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സാമ്പത്തിക വായ്പാ മാര്‍ഗ്ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വ്വേ, ബിസ്സിനസ്സ് പ്ലാനിങ്ങ്, മാനേജ്മെന്റ്, മികച്ച വ്യവസായികളുടെ അനുഭവങ്ങള്‍, സ്മാര്‍ട്ടപ്പ് പദ്ധതികള്‍ക്കുളള സര്‍ക്കാര്‍ സഹായങ്ങള്‍, ഇന്‍കുബേഷന്‍ സ്‌കീം, എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് മാനദണ്ഡങ്ങള്‍, ഇന്റലക്ചല്‍ പ്രോപ്പര്‍ട്ടി ആക്ട്, ആശയവിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍  ഓണ്‍ലൈന്‍ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താത്പര്യമുളളവര്‍ ജനുവരി 18 നകം ബന്ധപ്പെടുക. ഫോണ്‍: 9847463688/  9447509643/ 0484 412900.
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു