ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസസ്; യു.പി.എസ്.സി മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published : Dec 14, 2020, 11:01 AM IST
ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസസ്; യു.പി.എസ്.സി മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Synopsis

തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അതിനായി യു.പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഡാഫ് പൂരിപ്പിക്കണം.   

ദില്ലി: 2020-ലെ ഇന്ത്യൻ എൻജിനിയറിങ് സർവീസസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). upsc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അതിനായി യു.പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഡാഫ് പൂരിപ്പിക്കണം. 

അഭിമുഖത്തീയതി ഉദ്യോഗാർഥികളെ അറിയിക്കും. അപേക്ഷയിൽ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ അഭിമുഖത്തിനെത്തുമ്പോൾ ഹാജരാക്കണം. ഒക്ടോബർ 18-നാണ് യു.പി.എസ്.സി മെയിൻ പരീക്ഷ നടത്തിയത്.

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു