തിരുവനന്തപുരം കോർപറേഷൻ പരിധിയിലുള്ള പരീക്ഷകൾ മാറ്റിവച്ചു

Published : Jul 06, 2020, 09:13 AM IST
തിരുവനന്തപുരം കോർപറേഷൻ പരിധിയിലുള്ള പരീക്ഷകൾ മാറ്റിവച്ചു

Synopsis

കോർപ്പറേഷൻ പരിധിക്ക് പുറത്തുള്ള സെന്‍ററുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. 

തിരുവനന്തപുരം: കേരള സർവകലാശാല തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. ഇവർക്കായി പിന്നീട് പ്രത്യേകം പരീക്ഷ നടത്തും. കോർപ്പറേഷൻ പരിധിക്ക് പുറത്തുള്ള സെന്‍ററുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. എംജി സർവകലാശാല തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വെച്ച് നടത്താനിരുന്ന നാളെ മുതലുള്ള പരീക്ഷകൾ മാറ്റി. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. കേരള ചരിത്ര പൈതൃക മ്യൂസിയത്തിൽ നാളെ മുതൽ നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു. പോളിടെക്നിക് ഡിപ്ലോമ പരീക്ഷകളെല്ലാം മാറ്റിയതായി സാങ്കേതിക പരീക്ഷാ വിഭാഗം ജോയിന്റ് കൺട്രോളർ അറിയിച്ചു.
 

PREV
click me!

Recommended Stories

ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ
സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്