EXIM Bank Recruitment : എക്‌സിം ബാങ്ക് റിക്രൂട്ട്‌മെന്റ് മാനേജ്മെന്റ് ട്രെയിനീ ഒഴിവുകൾ; അവസാന തീയതി മാർച്ച് 14

Web Desk   | Asianet News
Published : Mar 02, 2022, 12:48 PM IST
EXIM Bank Recruitment : എക്‌സിം ബാങ്ക് റിക്രൂട്ട്‌മെന്റ് മാനേജ്മെന്റ് ട്രെയിനീ ഒഴിവുകൾ; അവസാന തീയതി മാർച്ച് 14

Synopsis

ബാങ്കിൽ ഒരു വർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം മാനേജ്‌മെന്റ് ട്രെയിനികൾ ഗ്രേഡ്/സ്‌കെയിൽ ജൂനിയർ മാനേജ്‌മെന്റ് (ജെഎം) I-ൽ ഡെപ്യൂട്ടി മാനേജരായി നിയമിക്കും.  

ദില്ലി: എക്‌സിം ബാങ്ക്, (EXIM Bank)മാനേജ്‌മെന്റ് ട്രെയിനീസ് തസ്തികകളിലേക്കുള്ള (Managemnt TRainees) റിക്രൂട്ട്‌മെന്റിനായി ഔദ്യോഗിക വെബ്‌സൈറ്റായ eximbankindia.in-ൽ അപേക്ഷ ക്ഷണിച്ചു. ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മാർച്ച് 14 ആണ്. കോർപ്പറേറ്റ് ലോൺസ് ആന്റ് അഡ്വാൻസ്/ പ്രോജക്ട് ഫിനാൻസ്/ ക്രെഡിറ്റ് ലൈൻസ്/ ഇന്റേണൽ ക്രെഡിറ്റ് ഓഡിറ്റ്/ റിസ്ക് മാനേജ്മെന്റ്/ കംപ്ലയൻസ്/ ട്രഷറി, അക്കൗണ്ടുകൾ, അനുബന്ധ തൊഴിൽ പ്രൊഫൈലുകൾ എന്നിവയിൽ ബാങ്കിന്റെ ആവശ്യകത അനുസരിച്ച് തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളെ ഇന്ത്യയിൽ എവിടെയും നിയമനം നൽകും.  ബാങ്കിൽ ഒരു വർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം മാനേജ്‌മെന്റ് ട്രെയിനികൾ ഗ്രേഡ്/സ്‌കെയിൽ ജൂനിയർ മാനേജ്‌മെന്റ് (ജെഎം) I-ൽ ഡെപ്യൂട്ടി മാനേജരായി നിയമിക്കും.

യുആർ - 13, എസ്‌സി - 4, എസ്ടി - 2‌, OBC (നോൺ-ക്രീമി ലെയർ) - 6, EWS - 2, പിഡബ്ല്യുഡി - 1 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.  അപേക്ഷ നടപടികൾ ആരംഭിച്ച തീയതി ഫെബ്രുവരി 25 ആണ്. പരീക്ഷാ ഫീസും അപേക്ഷയും സമർപ്പിക്കേണ്ട അവസാന ദിവസം – മാർച്ച് 14, 2022. എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനുമായി താൽക്കാലികമായി നിശ്ചയിച്ച മാസം ഏപ്രിലാണ്.  

എംബിഎ/പിജിഡിബിഎ, അംഗീകൃത സർവകലാശാല/ സ്ഥാപനം അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ (സിഎ) ഫിനാൻസിൽ സ്പെഷ്യലൈസേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. എംബിഎ/പിജിഡിബിഎ കോഴ്സ് കുറഞ്ഞത് 2 വർഷത്തെ മുഴുവൻ സമയ ദൈർഘ്യമുള്ളതായിരിക്കണം. ഒരു അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് ഫിനാൻസിൽ സ്പെഷ്യലൈസേഷൻ വേണം. സിഎയാണെങ്കിൽ പ്രൊഫഷണൽ പരീക്ഷ പാസായാൽ മതി.

ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും കുറഞ്ഞത് 60% മൊത്തം മാർക്ക് / തത്തുല്യമായ ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റുകൾ (CGPA) ഉണ്ടായിരിക്കണം. അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോഴോ ബാങ്കിൽ ചേരുമ്പോഴോ കുറഞ്ഞത് 60% മാർക്കോടെ യോ​ഗ്യത നേടിയിരിക്കണം.

UR/EWS - 25 വയസ്സ്,  SC/ST - 30 വയസ്സ് ഒബിസി - 28 വയസ്സ് എന്നിങ്ങനെയാണ് പ്രായപരിധി. പരിശീലന കാലയളവിൽ പ്രതിമാസം 55,000 രൂപ സ്റ്റൈപ്പൻഡ് നൽകും. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ജനറൽ, ഒബിസി - 600 രൂപ SC/ST/PWD/EWS, സ്ത്രീ ഉദ്യോഗാർത്ഥികൾ - 100 രൂപ എന്നിങ്ങനെയാണ് അപേക്ഷ ഫീസ്.

 

PREV
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ