അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഫാക്കൽറ്റി, പബ്ലിസിറ്റി ഓഫീസർ ഒഴിവ്; ജേർണലിസം, പിഎച്ച്ഡി യോ​ഗ്യത

Web Desk   | Asianet News
Published : Feb 09, 2021, 11:03 AM IST
അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഫാക്കൽറ്റി, പബ്ലിസിറ്റി ഓഫീസർ ഒഴിവ്; ജേർണലിസം, പിഎച്ച്ഡി യോ​ഗ്യത

Synopsis

പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 10നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാക്കണം.

തിരുവനന്തപുരം: സംസ്ഥാനത്തെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഫാക്കൽറ്റിയുടെയും പബ്ലിസിറ്റി ഓഫീസറിന്റെയും ഓരോ താത്കാലിക ഒഴിവുണ്ട്. ഫാക്കൽറ്റി തസ്തികയിൽ പ്രായപരിധി 47 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). എൽ.എൽ.എമ്മും പി.എച്ച്.ഡി/എം.ഫിൽ (തൊഴിൽ നിയമത്തിൽ എൽ.എൽ.ബിയുള്ളവർക്ക് മുൻഗണന) അഞ്ച് വർഷത്തെ അധ്യാപന പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസ ശമ്പളം 35,000 രൂപ.

പബ്ലിസിറ്റി ഓഫീസർ തസ്തികയിൽ പ്രായപരിധി 50 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, ജേണലിസത്തിൽ പി.ജി.ഡിപ്ലോമ, പി.എച്ച്.ഡി, 10 വർഷത്തെ പത്രപ്രവർത്തന പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 25,000 രൂപ.

പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 10നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാക്കണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു