ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓണ്‍ലൈന്‍ കോഴ്‌സ്; ജൂൺ 15 മുതൽ ജൂലൈ 11 വരെ

By Web TeamFirst Published May 30, 2020, 2:12 PM IST
Highlights

താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ രണ്ടു മുതല്‍ എഫ്.ടി.ഐ.ഐ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. 


പൂന: ഓണ്‍ലൈന്‍ ഫിലിം അപ്രീസിയേഷന്‍ കോഴ്‌സുമായി ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ). 12-ാം ക്ലാസ്സ് പാസ്സായവര്‍ക്ക് കോഴ്‌സിനായി അപേക്ഷിക്കാം. ജൂണ്‍ 15 മുതല്‍ ജൂലൈ 11 വരെയാണ് കോഴ്‌സ് കാലാവധി. പരമാവധി 50 വിദ്യാര്‍ഥികള്‍ക്കാവും ഒരു ക്ലാസ്സില്‍  പ്രവേശനം. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ രണ്ടു മുതല്‍ എഫ്.ടി.ഐ.ഐ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന കുറിപ്പ് (സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ്) അനുസരിച്ചാകും തിരഞ്ഞെടുപ്പ്. 

800 രൂപയാണ് അപേക്ഷാ ഫീസ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 9,000 രൂപ ഫീസിനത്തില്‍ അടയ്ക്കണം. ഇംഗ്ലീഷിലാകും ക്ലാസ്സുകള്‍. ഗൂഗില്‍ ക്ലാസ്സ്‌റൂം ഗൂഗില്‍ മീറ്റ് എന്നിവയിലൂടെയാകും ക്ലാസ്സുകള്‍ നടത്തുക. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ-സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 90 ശതമാനം ഹാജറുള്ളവര്‍ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 

click me!