രാജ്യത്തെ ആദ്യ ഓൺലൈൻ ബിഎസ്‌സി ഡിഗ്രി പ്രോഗ്രാമുമായി ഐഐടി മദ്രാസ്

By Web TeamFirst Published Jul 3, 2020, 9:29 AM IST
Highlights

ഫൗണ്ടേഷനൽ പ്രോഗ്രാം, ഡിപ്ലോമ പ്രോഗ്രാം, ഡിഗ്രി പ്രോഗ്രാം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായിട്ടാണു പഠനം. 

മദ്രാസ്:  രാജ്യത്തെ ആദ്യ ഓൺലൈൻ ബിഎസ്‌സി ഡിഗ്രി പ്രോഗ്രാമുമായി ഐഐടി മദ്രാസ്. പ്രോഗ്രാമിങ് & ഡേറ്റ സയൻസിലാണു പഠനം. പ്ലസ് ടു 50 % മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസിൽ കണക്കും ഇംഗ്ലീഷും പഠിച്ചിരിക്കണം. ഏതെങ്കിലും ക്യാംപസിൽ ഡിഗ്രിക്ക് എൻറോൾ ചെയ്തിരിക്കണം. ബിരുദധാരികൾ, പ്രഫഷനലുകൾ എന്നിവർക്കും ചേരാം.

ഫൗണ്ടേഷനൽ പ്രോഗ്രാം, ഡിപ്ലോമ പ്രോഗ്രാം, ഡിഗ്രി പ്രോഗ്രാം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായിട്ടാണു പഠനം. ഓരോ ഘട്ടത്തിനു ശേഷവും വിട്ടുപോകുന്നവർക്ക് അതിനനുസരിച്ചുള്ള സർട്ടിഫിക്കറ്റ് ലഭിക്കും രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻഐആർഎഫ്) ഈ വർഷത്തെ പട്ടികയിൽ മദ്രാസ്  ഐഐടിയും ഇടം പിടിച്ചിരുന്നു. 

 

click me!