അടുത്ത അധ്യയന വർഷം മുതൽ ബിരുദ കോഴ്സ് നാലു വർഷം; പിജി രണ്ടാം വർഷ കോഴ്സിൽ ലാറ്ററൽ എൻട്രി

Published : Nov 28, 2022, 02:59 PM IST
അടുത്ത അധ്യയന വർഷം മുതൽ ബിരുദ കോഴ്സ് നാലു വർഷം; പിജി രണ്ടാം വർഷ കോഴ്സിൽ ലാറ്ററൽ എൻട്രി

Synopsis

നാലുവർഷത്തെ ഓണേഴ്സ് ഡി​ഗ്രി ഉള്ളവർക്ക് നേരിട്ട് പിജി കോഴ്സിൽ  രണ്ടാം വർഷത്തിൽ ലാറ്ററൽ എൻട്രി നൽകണമെന്നാണ് ഇപ്പോഴത്തെ പുതിയ തീരുമാനം. 

തിരുവനന്തപുരം: സംസ്ഥാനത്ത് ദശാബ്ദങ്ങളായുള്ള ഡി​ഗ്രി സംവിധാനത്തിന്റെ ഘടന ഇപ്പോൾ മാറ്റുകയാണ്. മൂന്ന് വർഷത്തെ ഡി​ഗ്രി കോഴ്സ് ഇനി മുതൽ 4 വർഷമായിരിക്കും. നാലു വർഷം കൃത്യമായി തന്നെ പൂർണ്ണമാക്കണമെന്നില്ല. 3 വർഷം പഠിക്കുമ്പോൾ തന്ന, വേണമെങ്കിൽ ഡി​ഗ്രി മൂന്നു വർഷം  പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് നൽകും. പക്ഷേ നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ഡി​ഗ്രി ആയിരിക്കും നൽകുക. അതായത് നാലാം വർഷത്തിൽ ​ഗവേഷണത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുക. നാലുവർഷത്തെ ഓണേഴ്സ് ഡി​ഗ്രി ഉള്ളവർക്ക് നേരിട്ട് പിജി കോഴ്സിൽ  രണ്ടാം വർഷത്തിൽ ലാറ്ററൽ എൻട്രി നൽകണമെന്നാണ് ഇപ്പോഴത്തെ പുതിയ തീരുമാനം. ഇതൊക്കെ തന്നെ അടുത്ത അധ്യയന വർഷത്തിൽ നടപ്പിലാക്കാൻ പോകുകയാണ്. ഉന്നത വിദ്യാഭ്യാസ രം​ഗത്തെ പരിഷ്കരണത്തെക്കുറിച്ചുള്ള ശ്യാം ബി മേനോൻ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഘടനാപരമായ വലിയ മാറ്റത്തിലേക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രം​ഗം ഇപ്പോൾ മാറുന്നത്. 


 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു