സംസ്കൃത സർവ്വകലാശാലയിൽ നാല് വർഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂൺ 8

Published : May 23, 2025, 05:14 PM IST
സംസ്കൃത സർവ്വകലാശാലയിൽ നാല് വർഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂൺ 8

Synopsis

നാല് വർഷ ബിരുദ പ്രവേശനത്തിന് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 8.

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-26 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്ന നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. സംസ്കൃതം-സാഹിത്യം, സംസ്കൃതം - വേദാന്തം, സംസ്കൃതം - വ്യാകരണം, സംസ്കൃതം -ന്യായം, സംസ്കൃതം - ജനറൽ, സംഗീതം , ഡാൻസ് - ഭരതനാട്യം, ഡാൻസ് - മോഹിനിയാട്ടം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഉറുദു, ഫിലോസഫി, സോഷ്യൽ വർക്ക് (ബി. എസ്. ഡബ്ല്യു.) എന്നിവയാണ് നാല് വർഷ ബിരുദ സമ്പ്രദായത്തിൽ നടത്തപ്പെടുന്ന ബിരുദ പ്രോഗ്രാമുകൾ. ഇവ കൂടാതെ അറബികും മൈനർ ബിരുദ പ്രോഗ്രാമായി തെരഞ്ഞെടുക്കാവുന്നതാണ്. 

നാല് വർഷ ബിരുദ സമ്പ്രദായത്തിൽ മൂന്ന് വിധത്തിൽ ബിരുദ പ്രോഗ്രാം പൂർത്തിയാക്കുവാൻ കഴിയും. മൂന്ന് വർഷ ബിരുദം, നാല് വർഷ ഓണേഴ്സ് ബിരുദം, നാല് വർഷ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം എന്നിവയാണവ. പ്രവേശനം ലഭിച്ച് മൂന്നാം വർഷം പ്രോഗ്രാം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് എക്സിറ്റ് ഓപ്ഷൻ ഉപയോഗപ്പെടുത്തി പഠനം പൂർത്തിയാക്കി മേജർ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് വർഷ ബിരുദം നേടാവുന്നതാണ്. നാല് വർഷം പഠനം പൂർത്തിയാക്കുന്നവർക്ക് നാല് വർഷ ഓണേഴ്സ് ബിരുദം ലഭിക്കും. നാലാം വർഷം നിശ്ചിത ക്രെഡിറ്റോടെ ഗവേഷണ പ്രോജക്ട് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം ലഭിക്കുന്നതാണ്.

കാലടി മുഖ്യ ക്യാമ്പസിൽ സംസ്‍കൃതം-സാഹിത്യം, സംസ്‍കൃതം-വേദാന്തം, സംസ്‍കൃതം-വ്യാകരണം, സംസ്‍കൃതം-ന്യായം, സംസ്‍കൃതം-ജനറൽ, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക് (ബി. എസ്. ഡബ്ല്യു.) , സംഗീതം, ഡാൻസ് - ഭരതനാട്യം, ഡാൻസ് - മോഹിനിയാട്ടം എന്നീ നാല് വർഷ ബിരുദ പ്രോഗ്രാമുകളാണുള്ളത്. തിരുവനന്തപുരം (സംസ്‍കൃതം ന്യായം, സംസ്കൃതം-വേദാന്തം, ഫിലോസഫി), പന്മന (സംസ്‍കൃതം-വേദാന്തം, മലയാളം), കൊയിലാണ്ടി (സംസ്‍കൃതം-വേദാന്തം, സംസ്കൃതം-ജനറൽ, സംസ്കൃതം- സാഹിത്യം, ഹിന്ദി), തിരൂർ (സംസ്‍കൃതം-വ്യാകരണം, ഹിസ്റ്ററി, സോഷ്യൽ വർക്ക് (ബി. എസ്. ഡബ്ല്യു.), പയ്യന്നൂർ (സംസ്‍കൃതം-സാഹിത്യം, മലയാളം, സോഷ്യൽ വർക്ക് (ബി. എസ്. ഡബ്ല്യു.) ഏറ്റുമാനൂർ (സംസ്‍കൃതം-സാഹിത്യം, ഹിന്ദി) എന്നീ പ്രാദേശിക ക്യാമ്പുസ്സുകളിലും നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാവുന്നതാണ്. 

സംസ്‍കൃത വിഷയങ്ങളിൽ ബിരുദ പഠനത്തിന് (മേജർ) പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പ്രതിമാസം 500/- രൂപ വീതം സർവ്വകലാശാല സ്കോളർഷിപ്പ് നൽകുന്നതാണ്. ഡാൻസ് - ഭരതനാട്യം, ഡാൻസ് - മോഹിനിയാട്ടം, സംഗീതം എന്നിവ മുഖ്യവിഷയമായ ബിരുദ പ്രോഗ്രാമുകൾക്ക് അഭിരുചി നിർണ്ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുളള ഉയർന്ന പ്രായപരിധി ജനറൽ / എസ് ഇ ബി സി വിദ്യാർത്ഥികൾക്ക് 2025 ജനുവരി ഒന്നിന് 23 വയസും എസ് സി / എസ് ടി വിദ്യാർത്ഥികൾക്ക് 25 വയസുമാണ്‌.

പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കന്ററി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുളളവർക്ക് ഈ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്ക് ലാറ്ററൽ എൻട്രി അനുവദനീയമാണ്. ഒരു വിദ്യാർത്ഥിക്ക് ഒന്നിലധികം ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കുവാൻ കഴിയും. മറ്റൊരു യു ജി പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയിട്ടുളളവർക്കും സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് സർവകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫീസ് ജനറൽ / എസ് ഇ ബി സി വിദ്യാർത്ഥികൾക്ക് ഓരോ പ്രോഗ്രാമിനും 50 രൂപയും എസ് സി / എസ് ടി വിദ്യാർത്ഥികൾക്ക് ഓരോ പ്രോഗ്രാമിനും 25 രൂപയുമാണ്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ എട്ട്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു