മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം

By Web TeamFirst Published Oct 5, 2020, 4:29 PM IST
Highlights

പൂരിപ്പിച്ച അപേക്ഷാ ഫോറം ഒക്ടോബര്‍ ഒന്‍പതിന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.  

തിരുവനന്തപുരം: സംസ്ഥാന മത്സ്യ വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വ്വീസ് പരിശീലനം സൗജന്യമായി ഫിഷറീസ് വകുപ്പ് നല്‍കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം ഒക്ടോബര്‍ ഒന്‍പതിന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.  

ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍  രജിസ്റ്റര്‍  ചെയ്തിട്ടുളള  മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. സിവില്‍  സര്‍വ്വീസ്  പരിശീലനം, സിവില്‍  സര്‍വ്വീസ്  അക്കാദമി, പ്ലാമൂട്, തിരുവനന്തപുരം  എന്ന സ്ഥാപനം മുഖേനയാണ് നടത്തുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കൂ. ഫോണ്‍: 0468 2223134.    

click me!