
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് മാർച്ച് 19നാണ് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 18ന് വൈകിട്ട് 4 മണിക്ക് മുമ്പായി https://forms.gle/SNBzVySkqaha5zj28 ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യണം.
ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം മാർച്ച് 19ന് രാവിലെ 10 മണിക്ക് നാഷണൽ കരിയർ സെന്റർ ഫോർ എസ്.സി, എസ്.ടി, സംഗീത കോളേജിന് പിറക് വശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപനത്തിലെത്തി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായ വിശദ വിവരങ്ങൾക്ക് “NATIONAL CAREER CENTRE FOR SC/STs, Trivandrum” ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. വിശദവിവരങ്ങൾക്ക്: 0471 2332113.
READ MORE: അവസരം! ഒരേ ദിവസം ജോബ്ഡ്രൈവും തൊഴിൽമേളയും, 500ൽ കൂടുതൽ ഒഴിവുകൾ; യോഗ്യത, രജിസ്ട്രേഷൻ വിവരങ്ങൾ