PSC Coaching : സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം; ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം

By Web TeamFirst Published Jun 28, 2022, 3:44 PM IST
Highlights

കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി സൗജന്യ മത്സര പരീക്ഷ പരിശീലനം ഓഗസ്റ്റിൽ ആരംഭിക്കും.

തിരുവനന്തപുരം: എസ്.എസ്.എൽ.സി (SSLC) അടിസ്ഥാന യോഗ്യതയാക്കി (kerala public service commission) കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന (competative exams) മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി സൗജന്യ മത്സര പരീക്ഷ പരിശീലനം ഓഗസ്റ്റിൽ ആരംഭിക്കും. തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസ് വൊക്കേഷണൽ ഗൈഡൻസ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിൽ പത്താം നിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2330756.

ബി.ടെക് എൻ.ആർ.ഐ ക്വാട്ട
തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ ബി.ടെക് സിവിൽ എൻജിനിയറിങ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലെ എൻ.ആർ.ഐ ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാല്. വിശദവിവരങ്ങൾക്ക്: 9895983656, 9995595456, 9497000337, 9495904240, 9605209257, www.lbt.ac.in.

click me!