ന്യൂനപക്ഷ ക്ഷേമ വകുപ്പിനുകീഴില്‍ ആലപ്പുഴ ജില്ലയില്‍ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

By Web TeamFirst Published Dec 15, 2020, 2:59 PM IST
Highlights

ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് റെഗുലര്‍, ഹോളിഡേ എന്നീ ബാച്ചുകള്‍ ലഭ്യമാണ്. ന്യൂനപക്ഷവിഭാഗത്തിനു പുറമേ 20 ശതമാനം സീറ്റുകള്‍ ഒ.ബി.സി വിഭാഗത്തിന് ലഭിക്കും. 
 

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനുകീഴില്‍ ജില്ലയില്‍ ജനറല്‍ ആശുപത്രിയ്ക്ക് പടിഞ്ഞാറു വശമുള്ള നിസ്സ സെന്ററിന്റെ രണ്ടാം നിലയിലെ തെക്കുഭാഗം പ്രവര്‍ത്തിക്കുന്ന  ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ സൗജന്യ പി.എസ്.സി, യു.പി.എസ്.സി., ബാങ്കിങ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് റെഗുലര്‍, ഹോളിഡേ എന്നീ ബാച്ചുകള്‍ ലഭ്യമാണ്. ന്യൂനപക്ഷവിഭാഗത്തിനു പുറമേ 20 ശതമാനം സീറ്റുകള്‍ ഒ.ബി.സി വിഭാഗത്തിന് ലഭിക്കും. 

യോഗ്യരായവര്‍ ഡിസംബര്‍ 20ന് മുമ്പ് പ്രിന്‍സിപ്പല്‍, കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്, എം.ഇ.എസ്. സ്‌കൂള്‍ ക്യാമ്പസ്, പുന്നപ്ര പി.ഒ, ആലപ്പുഴ-688004 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. എസ്.എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പ്, രണ്ട് ഫോട്ടോ എന്നിവ സഹിതം നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ നല്‍കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷ ഓഫീസില്‍ നിന്നോ, www.minoritywelfare.kerala. വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. ഫോണ്‍: 8848046072. 8891877287.


 

click me!