Latest Videos

11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ്‍ലെറ്റുകൾ നൽകും; ഹരിയാന മുഖ്യമന്ത്രി

By Web TeamFirst Published Nov 24, 2021, 1:14 PM IST
Highlights

വരുന്ന അധ്യയന വർഷത്തിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി അഞ്ച് ലക്ഷം ടാബ്‍ലെറ്റുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

ചണ്ഡീ​ഗഡ്: പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ (Students) വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി (Free Tablets) സൗജന്യ ടാബ്‍ലെറ്റുകൾ നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ (Manohar Lal Khattar). വരുന്ന അധ്യയന വർഷത്തിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി അഞ്ച് ലക്ഷം ടാബ്‍ലെറ്റുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 560 കോടി രൂപ ഇതിനായി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ മറ്റ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കൂടി ടാബ്‍ലെറ്റുകൾ നൽകാൻ ആലോചനയുണ്ട്. 

കൂടാതെ 15000 കർഷകർക്ക് കുഴൽക്കിണർ കണക്ഷൻ നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് 350 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി കന്വർ പാൽ, ​ഗതാ​ഗത മന്ത്രി മൂൽചന്ദ് ശർമ്മ, വൈദ്യുതി മന്ത്രി രജ്ഞിത് സിം​ഗ് ചൗട്ടാല, കൃഷിമന്ത്രി ജെപി ദലാൽ എന്നിവർ പങ്കെടുത്ത യോ​ഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. 

അഴിമതി തടയുകയാണ് സർക്കാരിന്റെ പ്രധാനപ്പെട്ട ലക്ഷ്യമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ വ്യക്തമാക്കി. ഏതെങ്കിലും ഉദ്യോ​ഗസ്ഥനോ ജീവനക്കാരനോ അഴിമതിയിൽ ഏർപ്പെട്ടു എന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഡെന്റൽ സർജൻ നിയമനത്തിലെ അഴിമതിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. ജോലിയെയോ വകുപ്പിനെയോ സംബന്ധിച്ച് അഴിമതി നടക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ സംസ്ഥാനത്തെ വിജിലൻസ് ബ്യൂറോയെ വിവരം അറിയിക്കണമെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നിർദ്ദേശിച്ചു. 

 

click me!