സൈബർശ്രീ സി-ഡിറ്റ് നടപ്പിലാക്കുന്ന സൗജന്യ പരിശീലനം; ഒക്ടോബർ 22 അവസാന തീയതി

Web Desk   | Asianet News
Published : Oct 18, 2021, 10:08 AM IST
സൈബർശ്രീ സി-ഡിറ്റ് നടപ്പിലാക്കുന്ന സൗജന്യ പരിശീലനം; ഒക്ടോബർ 22 അവസാന തീയതി

Synopsis

ഏതെങ്കിലും വിഷയത്തിൽ ബിരുദം/ മൂന്നു വർഷ ഡിപ്ലോമ/ എൻജിനിയറിങ്  പാസ്സായവർക്കും കോഴ്‌സ് പൂർത്തീകരിച്ചവർക്കും അവസരം. പ്രായപരിധി 21-26 വയസ്സ്.   

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് വേണ്ടി സൈബർശ്രീ സി-ഡിറ്റ് നടപ്പിലാക്കുന്ന ഹരിപ്പാട് സബ് സെന്ററിൽ ഡിജിറ്റൽ പ്രിന്റ് ആന്റ് വെബ്ഡിസൈൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻസ് മാനേജ്‌മെന്റ് സൗജന്യ പരിശീലന പരിപാടിയിലേക്ക് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  ഏതെങ്കിലും വിഷയത്തിൽ ബിരുദം/ മൂന്നു വർഷ ഡിപ്ലോമ/ എൻജിനിയറിങ്  പാസ്സായവർക്കും കോഴ്‌സ് പൂർത്തീകരിച്ചവർക്കും അവസരം. പ്രായപരിധി 21-26 വയസ്സ്. 

വിശദ വിവരങ്ങൾ www.cybersri.org  യിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ cybersriharipad@gmail.com ലേക്കോ പ്രോജക്ട് മാനേജർ, സൈബർശ്രീ പ്രോജക്ട്, സി- ഡിറ്റ് , ചിത്രാഞ്ജലി  ഹിൽസ്, തിരുവല്ലം പോസ്റ്റ്, തിരുവനന്തപുരം 695027 എന്ന വിലാസത്തിലോ 22നകം അയയ്ക്കണം. ഫോൺ: 9895478273, 9895788334.

PREV
click me!

Recommended Stories

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബി അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ പ്രശാന്ത് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെൻ്ററി പരീക്ഷ മാറ്റി