പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ള സാഹിത്യകാരൻമാർക്ക് കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം

Web Desk   | Asianet News
Published : Oct 08, 2021, 11:26 AM ISTUpdated : Oct 08, 2021, 11:27 AM IST
പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ള സാഹിത്യകാരൻമാർക്ക് കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം

Synopsis

പട്ടികജാതി/പട്ടികവർഗക്കാരെ സംബന്ധിച്ച പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ജനറൽ വിഭാഗത്തിൽപ്പെട്ട ഒരാൾക്കും ധനസഹായം നൽകും.

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സാഹിത്യകാരൻമാരുടെ (Writers) തിരഞ്ഞെടുക്കപ്പെടുന്ന കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായത്തിന് (Financial support) അപേക്ഷ ക്ഷണിച്ചു. യഥാർത്ഥ ചെലവോ, 40,000 രൂപയോ ഏതാണോ കുറവ് ആ തുക അനുവദിക്കും. പട്ടികജാതി/പട്ടികവർഗക്കാരെ സംബന്ധിച്ച പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ജനറൽ വിഭാഗത്തിൽപ്പെട്ട ഒരാൾക്കും ധനസഹായം നൽകും.

ഒരു വർഷം പരമാവധി 20 സാഹിത്യകാരൻമാർക്കാണ് ധനസഹായം നൽകുക. അപേക്ഷകൾ ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, അയ്യൻകാളി ഭവൻ, കനകനഗർ, കവടിയാർ പി.ഒ., തിരുവനന്തപുരം - 695 003 എന്ന വിലാസത്തിൽ നവംബർ അഞ്ച് വൈകുന്നരം 5 മണിക്ക് മുൻപ് ലഭിക്കണം. അപേക്ഷയുടെ മാതൃക എല്ലാ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും www.scdd.kerala.gov.in ലും ലഭിക്കും. ഫോൺ: 0471 2315375.

 

PREV
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല