ഗൊയ്ഥെ-സെന്‍ട്രം നടത്തുന്ന ജര്‍മ്മന്‍ എ1 ലെവല്‍ കോഴ്സ്; ഇപ്പോള്‍ അപേക്ഷിക്കാം

Published : Dec 17, 2025, 10:23 AM IST
Goethe - Zentrum

Synopsis

ജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെന്‍ട്രം, എ1 ലെവല്‍ ജര്‍മ്മന്‍ ഭാഷാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗൊയ്ഥെ-ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മേല്‍നോട്ടത്തില്‍ നടത്തുന്ന കോഴ്സിനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. 

തിരുവനന്തപുരം: ജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെന്‍ട്രം നടത്തുന്ന എ1 ലെവല്‍ ജര്‍മ്മന്‍ ഭാഷാ കോഴ്സ് 2026 ജനുവരി 5ന് ആരംഭിക്കും. തിരുവനന്തപുരം, കൊച്ചി കേന്ദ്രങ്ങളിലായി നടക്കുന്ന കോഴ്സില്‍ ഓണ്‍ലൈനായും ഓഫ് ലൈനായും പങ്കെടുക്കാം. കോഴ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://trivandrum.german.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. 2026 ഫെബ്രുവരി 17 ന് കോഴ്സ് സമാപിക്കും. ഗൊയ്ഥെ-സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും പരീക്ഷകളും ഗൊയ്ഥെ-ഇന്‍സ്റ്റിറ്റ്യൂട്ട്/മാക്സ് മുള്ളര്‍ ഭവന്‍റെ മേല്‍നോട്ടത്തിലാണ് നടത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു