School Library : വായനയുടെ വസന്തം പദ്ധതി: സ്‌കൂളുകൾക്ക് 9.58 കോടി രൂപയുടെ പുസ്തകങ്ങൾ നൽകും

Web Desk   | Asianet News
Published : Mar 16, 2022, 10:12 AM IST
School Library : വായനയുടെ വസന്തം പദ്ധതി: സ്‌കൂളുകൾക്ക് 9.58 കോടി രൂപയുടെ പുസ്തകങ്ങൾ നൽകും

Synopsis

നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. 

തിരുവനന്തപുരം: സ്കൂൾ ലൈബ്രറികൾ (School Library) പുസ്തകങ്ങൾ കൊണ്ട് നിറയും. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന "വായനയുടെ വസന്തം" പദ്ധതി പ്രകാരം സ്‌കൂളുകൾക്ക് നൽകുന്നത് 9.58 കോടി രൂപയുടെ (books) പുസ്തകങ്ങൾ. സ്‌കൂൾ ലൈബ്രറികൾക്ക് ഗുണപരമായ പുസ്തകങ്ങൾ നൽകുന്ന "വായനയുടെ വസന്തം " പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. SIET തയ്യാറാക്കിയ ഓണ്‍ലൈൻ പോര്‍ട്ടല്‍ മുഖേന 1438 സ്കൂളുകളാണ് പുസ്തകങ്ങള്‍ ഇന്‍ഡന്‍റ് ചെയ്തിട്ടുള്ളത്. കൂടാതെ ഈ വര്‍ഷം 85 തമിഴ് മീഡിയം സ്കൂളുകള്‍ക്കും 96 കന്നട മീഡിയം സ്കൂളുകള്‍ക്കും ഈ ഭാഷകളിലുള്ള ലൈബ്രറി പുസ്തകങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ആകെ 1619 സ്കൂളുകള്‍ ആണ് ഈ വര്‍ഷം ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സ്കൂളുകള്‍ ഇന്‍ഡന്‍റ് ചെയ്തിട്ടുള്ള പുസ്തകങ്ങളുടെ ആകെ എണ്ണം 6,73,621 ആണ്. 9.58 കോടി രൂപയാണ് ഈ വര്‍ഷം ആകെ ഈ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ആകെ 93 പ്രസാധകര്‍ ആണ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ഒരു ദിവസം രണ്ട് ജില്ലകളില്‍ പുസ്തക മേള നടത്തിക്കൊണ്ട് 7 ദിവസം കൊണ്ട് വിതരണം പൂര്‍ത്തിയാക്കും.

PREV
click me!

Recommended Stories

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബി അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ പ്രശാന്ത് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെൻ്ററി പരീക്ഷ മാറ്റി