ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുവര്‍ണാവസരം; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1324 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published : Aug 07, 2023, 08:08 PM IST
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുവര്‍ണാവസരം; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1324 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Synopsis

ഡൽഹി പോലീസിൽ  സബ് - ഇൻസ്പെക്ടർ,  കേന്ദ്ര സായുധ പോലീസ് സേനാ പരീക്ഷ, 2023 എന്നിവയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ആഗസ്റ്റ് 15  ആണ്. 

തിരുവനന്തപുരം: ഡൽഹി പോലീസിൽ  സബ്-ഇൻസ്പെക്ടർ, കേന്ദ്ര സായുധ പോലീസ് സേന പരീക്ഷ 2023,  ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ & ഇലക്ട്രിക്കൽ) പരീക്ഷ 2023, തുടങ്ങിയ 1324  തസ്തികകളിലേക്ക്  സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ  അപേക്ഷ ക്ഷണിച്ചു. 

ഡൽഹി പോലീസിൽ  സബ് - ഇൻസ്പെക്ടർ,  കേന്ദ്ര സായുധ പോലീസ് സേനാ പരീക്ഷ, 2023 എന്നിവയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ആഗസ്റ്റ് 15  ആണ്. ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ & ഇലക്ട്രിക്കൽ) പരീക്ഷയ്ക്ക് 2023 ആഗസ്റ്റ് 16 ന് മുമ്പ്  അപേക്ഷ സമർപ്പിക്കണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാ​ഗങ്ങൾക്കും വിമുക്ത ഭ‌ടൻമാർ, വനിതകൾ എന്നിവർക്കും അപേക്ഷാ ഫീസില്ല.  https://ssc.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പരീക്ഷ സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ www.ssckkr.kar.nic.in, https://ssc.nic.in തു‌ടങ്ങിയ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

Read also: ആയുഷ് പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ അംഗീകരിക്കുന്നതില്‍ അഭിമാനം, അടുത്തറിയാന്‍ പുതിയ സംരഭങ്ങളെന്നും മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
Read more Articles on
click me!

Recommended Stories

പോളിടെക്നിക് കോളേജിൽ ലക്ചറർ ഒഴിവ്
കിറ്റ്‌സിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു