ദിവസം 1 മണിക്കൂർ മാത്രം ജോലി, ശമ്പളമാകട്ടെ 10 ലക്ഷം! ​ഗൂ​ഗിളിൽ എങ്ങനെ ജോലി ചെയ്യുന്നു- വെളിപ്പെടുത്തി ടെക്കി

Published : Aug 23, 2023, 10:33 AM ISTUpdated : Aug 23, 2023, 11:08 AM IST
ദിവസം 1 മണിക്കൂർ മാത്രം ജോലി, ശമ്പളമാകട്ടെ 10 ലക്ഷം! ​ഗൂ​ഗിളിൽ എങ്ങനെ ജോലി ചെയ്യുന്നു- വെളിപ്പെടുത്തി ടെക്കി

Synopsis

97 ശതമാനം ജീവനക്കാരും മികച്ച ജോലി സ്ഥലമായിട്ടാണ് ​ഗൂ​ഗിളിനെ പരി​ഗണിക്കുന്നത്. യുഎസിലെ തൊഴിലാളികളിൽ 57% പേരുടെയും അഭിപ്രായം ഇതുതന്നെ. വലിയ ആനുകൂല്യങ്ങളാണ് ​ഗൂ​ഗിൾ തൊഴിലാളികൾക്ക് നൽകുന്നത്.

ന്റെ ജോലി സമയവും ശമ്പളവും വെളിപ്പെടുത്തി ​ഗൂ​ഗിളിലെ എൻജിനീയർ രം​ഗത്ത്. താൻ പ്രതിദിനം ഒരു മണിക്കൂർ മാത്രമേ ജോലി ചെയ്യുന്നുള്ളൂവെന്നും എന്നാവ്‍  പ്രതിവർഷം 150,000ഡോളർ (ഏകദേശം ₹ 1.2 കോടി) സമ്പാദിക്കുന്നുണ്ടെന്നും എൻജിനീയർ വെളിപ്പെടുത്തി. താൻ ഒരിക്കലും ഒരു ദിവസം മുഴുവൻ ജോലി ചെയ്തിട്ടില്ലെന്നും ഡെവൺ എന്ന വ്യാജപേരിൽ ടെക്കി ഫോർച്യൂണിനോട് പറഞ്ഞു. ഇയാൾക്ക് സൈൻ-ഓൺ ബോണസും ലഭിച്ചു. വർഷാവസാന ബോണസ് പ്രതീക്ഷിച്ചിരിക്കുകയാണ്. മിനിമം ജോലി ചെയ്യുന്നുണ്ടെന്നും തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായാണ് ബുദ്ധി സംരക്ഷിക്കുന്നതെന്നും ഡെവൺ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു ടെക്കി സുഹൃത്തിനൊപ്പം കമ്പനി രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും ഇയാൾ പറയുന്നു. ​ഗൂ​ഗിളിൽ കോഡ് എഴുതുകയാണ് ഇയാളുടെ ജോലി. എന്നാൽ, രാവിലെ 10 മണിക്ക് ശേഷം താൻ ഇതുവരെ ലാപ്‌ടോപ്പ് തുറന്നിട്ടില്ലെന്ന് അദ്ദേഹം സമ്മതിച്ചു. മേലുദ്യോ​ഗസ്ഥരിൽ നിന്ന് നിർദേശം ലഭിക്കുന്നത് അറിയാതെ പോകില്ലേയെന്ന ചോദ്യത്തിന് ഇത് ലോകാവസാനമല്ലെന്നും രാത്രി വൈകി ലാപ്ടോപ് തുറക്കുമെന്നും ഇയാൾ മറുപടി നൽകി.  മേധാവി നൽകുന്ന അസൈൻമെന്റുകൾ ചെയ്താണ് ആഴ്ച തുടങ്ങുന്നത്. തുടക്കത്തിൽ തന്നെ ജോലി നന്നായാൽ പിന്നീട് കാര്യങ്ങൾ സു​ഗമമാകും. സാധാരണയായി രാവിലെ 9 മണിക്ക് കുളിക്കാനും പ്രഭാതഭക്ഷണം ഉണ്ടാക്കാനും എഴുന്നേൽക്കും. പരമാവധി ഉച്ചക്ക് 11 വരെയെ ജോലി ചെയ്യൂ.  രാത്രി 9 മുതൽ 10 വരെ തന്റെ സ്റ്റാർട്ടപ്പിൽ പ്രവർത്തിക്കും. ഒന്നും ചെയ്യാതെ ശമ്പളം വാങ്ങുന്ന ആയിരക്കണക്കിന് ടെക് തൊഴിലാളികളിൽ ഒരാളായിട്ടാണ് താൻ സ്വയം കണക്കാക്കുന്നതെന്നും ഡെവോൺ പറഞ്ഞു.

97 ശതമാനം ജീവനക്കാരും മികച്ച ജോലി സ്ഥലമായിട്ടാണ് ​ഗൂ​ഗിളിനെ പരി​ഗണിക്കുന്നത്. യുഎസിലെ തൊഴിലാളികളിൽ 57% പേരുടെയും അഭിപ്രായം ഇതുതന്നെ. വലിയ ആനുകൂല്യങ്ങളാണ് ​ഗൂ​ഗിൾ തൊഴിലാളികൾക്ക് നൽകുന്നത്. വാഹനം, ജിം, ഭക്ഷണം എന്നിവക്ക് പുറമെ, ആകർഷകമായ ശമ്പളവും ​ഗൂ​ഗിൾ നൽകുന്നു. ദീർഘനേരം ജോലി ചെയ്യണമെങ്കിൽ, അത് തന്റെ സ്റ്റാർട്ട് അപ്പിലായിരിക്കുമെന്ന് എൻജിനീയർ പറയുന്നു. മിക്ക ആളുകളും ഗൂഗിൾ തിരഞ്ഞെടുക്കുന്നത് ജോലി-ജീവിത സന്തുലിതാവസ്ഥയും ആനുകൂല്യങ്ങളും കാരണമാണ്. നിങ്ങൾക്ക് വേണമെങ്കിൽ ആപ്പിളിൽ ജോലി ചെയ്യാം. ആപ്പിളിലെ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാർക്ക് ആരാധകരുണ്ട്. അവർ ദീർഘനേരം ജോലി ചെയ്യുന്നു. എന്നാൽ ഗൂഗിളിൽ, അവർ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് മിക്ക ആളുകൾക്കും അറിയാമെന്നും അദ്ദേഹം  പറഞ്ഞു. 

PREV
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ