പി.എസ്.സി. റാങ്ക് പട്ടിക വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനം: ഒഴിവുകളുടെ അഞ്ചിരട്ടി ഇനിയില്ല

Web Desk   | Asianet News
Published : Feb 26, 2021, 10:13 AM IST
പി.എസ്.സി. റാങ്ക് പട്ടിക വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനം: ഒഴിവുകളുടെ അഞ്ചിരട്ടി ഇനിയില്ല

Synopsis

വിവിധ വകുപ്പുകളിലെ ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാർഥികളെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുന്നത് അവസാനിപ്പിക്കാനാണ് മന്ത്രിസഭാ തീരുമാനം. 

തിരുവനന്തപുരം: ആകെയുള്ള ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാർഥികളെ പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് നിർത്തലാക്കാൻ സർക്കാർ തീരുമാനം. പി.എസ്.സി. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കുന്നില്ലെന്ന വിവാദം കത്തിപടരുന്ന സാഹചര്യത്തിലാണ് പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 

വിവിധ വകുപ്പുകളിലെ ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാർഥികളെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുന്നത് അവസാനിപ്പിക്കാനാണ് മന്ത്രിസഭാ തീരുമാനം. മെയിൻ-സപ്ലിമെന്ററി പട്ടികയിൽ ഉൾപ്പെടുത്തുന്ന ഉദ്യോഗാർഥികളുടെ എണ്ണം ഇനി കുറയ്ക്കും. പുതിയ തീരുമാനം ഉടൻ ഉത്തരവായി പുറത്തിറക്കും.

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു