ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്; ഇന്‍റര്‍വ്യൂ 5ന്

Published : Mar 01, 2026, 05:35 PM IST
job vacancy

Synopsis

താത്പര്യമുള്ളവർ 5ന് രാവിലെ 10:30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗവ.ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.

തിരുവനന്തപുരം: ചാല ഗവ. ഐടിഐയിൽ അഡിറ്റീവ് മാനുഫാക്ചറിംഗ് ത്രീഡി പ്രിന്റിംഗ് ടെക്‌നീഷ്യൻ, ട്രേഡിൽ താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. മെക്കാനിക്കൽ/ഇൻഡസ്ട്രിയൽ/മെക്കാട്രോണിക്ക്സ് മാനുഫാക്ച്ചറിംഗ്/ പ്രൊഡക്ഷൻ ഓട്ടോമോബൈൽ എന്നീ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എഞ്ചിനീയറിങ്ങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ N.T.C/N.A.Cയും 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. 

താത്പര്യമുള്ളവർ 5ന് രാവിലെ 10:30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗവ.ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 0471-2459255.

 

PREV
Read more Articles on
click me!

Recommended Stories

ആറാം ക്ലാസ് മുതൽ പഠിക്കാൻ മൂന്ന് ഭാഷ; കുട്ടികളിൽ അമിതഭാരം, ഈ വർഷം ഇളവ് നൽകിക്കൂടെയെന്ന് സിബിഎസ്സിയോട് സുപ്രീം കോടതി
ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്