എറണാകുളം മഹാരാജാസ് കോളേജിൽ അറബിക് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്

Published : Sep 10, 2022, 09:15 AM IST
എറണാകുളം മഹാരാജാസ് കോളേജിൽ അറബിക് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്

Synopsis

നിശ്ചിത യോഗ്യതയുള്ളവരും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചർ പാനലിൽ രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിൽ അറബിക് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്. യോഗ്യത : അറബിക് വിഷയത്തിൽ ബിരുദാനന്തര ബിരുദം(പി.എച്ച്.ഡി/ നെറ്റ് ഉള്ളവർക്ക് മുൻഗണന. ) പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ളവരും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചർ പാനലിൽ രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 14 ന്‌ രാവിലെ 11 ന് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

ഫോൺ : 0484-2352838
വെറ്ററിനറി ഡോക്ടർ ഒഴിവ്
കോട്ടയം: കോട്ടയം ജില്ലയിലെ ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത തൊഴിൽരഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികൾക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ അഞ്ചിന് ഉച്ചയ്ക്ക് 1.30ന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2563726

അപേക്ഷ ക്ഷണിച്ചു
 കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ എൻജിനീയറിങ് കോളേജിൽ എംടെക് സ്പോൺസേർഡ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും വിവരങ്ങളും  www.ihrdadmissions.org, www.mec.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.  രജിസ്ട്രേഷൻ ഫീസ് 600 രൂപ. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 300 രൂപ. അപേക്ഷകൾ ഓൺലൈനായി ഈ മാസം 14ന് വൈകിട്ട് 4 മണിക്ക് മുമ്പായി സമർപ്പിക്കണം.


 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു