
തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ 2025-26 അധ്യയന വർഷത്തിന്റെ രണ്ടാം പകുതിയിലേക്ക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ അധ്യാപകരുടെ താത്ക്കാലിക ഒഴിവുകളുണ്ട്. ബി.ഇ/ ബി.ടെക് ബിരുദവും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ഫസ്റ്റ് ക്ലാസോടുകൂടിയ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്ല്യവുമാണ് വിദ്യാഭ്യസ യോഗ്യത.
ഉദ്യോഗാർഥികൾ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 31ന് രാവിലെ 9.30ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ ഹാജരാകണം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.