Guest Teacher Vacancy : സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

Web Desk   | Asianet News
Published : Dec 22, 2021, 08:56 AM IST
Guest Teacher Vacancy : സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

Synopsis

 കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്‌നോളജി വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് (centre for advanced printing) സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്‌നോളജി വിഷയത്തിലേക്ക് (guest teachers) ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർക്ക് ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ ഡിഗ്രി/ ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തിപരിചയവും വേണം. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തിൽ ഡിസംബർ 31ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2474720, 0471-2467728. വെബ്‌സൈറ്റ്: www.captkerala.com.

സീനിയർ ഓഫീസർ തസ്തികയിൽ താത്കാലിക ഒഴിവ്
മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനിൽ (കേപ്പ്) സീനിയർ ഫിനാൻസ് ഓഫീസർ തസ്തികയിൽ താൽക്കാലിക ഒഴിവ്. അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ നിന്ന് സീനിയർ എ.ഒ ആയോ സംസ്ഥാന/ കേന്ദ്രമേഖല സ്ഥാപനങ്ങളിൽ നിന്ന് ഡി.ജി.എം/ ജി.എം (ഫൈനാൻസ്) തലത്തിലോ വിരമിച്ചവർക്ക് അപേക്ഷിക്കാം. (പ്രായപരിധി 62 വയസ്) അപേക്ഷ 31 ന് വൈകിട്ട് 5 നകം നൽകണം. അപേക്ഷ  ഫോം www.capekerala.org യിൽ ലഭിക്കും.

PREV
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ