സർക്കാർ, എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്; അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി

Published : Aug 10, 2023, 02:16 PM IST
സർക്കാർ, എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്; അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി

Synopsis

കുടുംബ വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ള OBC,EBC/EWS (Economically Backward Classes/Economically Weaker Sections - പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന) വിഭാഗങ്ങള്‍ക്കാണ് അപേക്ഷിക്കാനുള്ള അവസരം.  

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്‍പത് പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന പി.എം - വൈ.എസ്.എ.എസ്.വി.ഐ ഒ.ബി.സി (PM-YASASVI OBC), ഇ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു.

അപേക്ഷകർക്കും, വിദ്യാലയ അധികൃതർക്കുമുള്ള പൊതുനിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലറാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. 2023-24 അദ്ധ്യയന വർഷം വിദ്യാര്‍ത്ഥികള്‍ അപേക്ഷ സ്കൂളിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 16 ആണ്. സ്കൂളുകള്‍ 2023 സെപ്റ്റംബര്‍ 30ന് മുമ്പ് ഡാറ്റാ എൻട്രി പൂർത്തീകരിക്കണം. അടുത്ത വര്‍ഷം മുതല്‍ (2024-25 അദ്ധ്യയന വർഷം മുതൽ) ജൂലൈ 15 നകം വിദ്യാർത്ഥികൾ അപേക്ഷ സ്കൂളിൽ സമർപ്പിക്കേണ്ടതും, സ്കൂൾ അധികൃതർ ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന ജൂലൈ 31 നകം ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ടതുമാണെന്നും അറിയിച്ചിട്ടുണ്ട്.

സമാന രീതിയിലുള്ള സ്കോളര്‍ഷിപ്പ് പദ്ധതി നിലവിലുള്ളതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടതില്ല. കുടുംബ വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ള OBC,EBC/EWS (Economically Backward Classes/Economically Weaker Sections - പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന) വിഭാഗങ്ങള്‍ക്കാണ് അപേക്ഷിക്കാനുള്ള അവസരം.  വിശദ വിവരങ്ങൾ www.bcdd.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ:  0474 2914417. ഇമെയിൽ: bcddklm@gmail.com

Read also:  ബിനീഷ് കോടിയേരിക്ക് ആശ്വാസം; ഇഡി കേസിൽ വിചാരണക്കോടതിയുടെ നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

PREV
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ