ഗുരുവായൂർ ദേവസ്വം ബോർഡ്; മൂന്ന് തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഓഗസ്റ്റ് 10ന്

Published : Aug 07, 2025, 11:15 AM ISTUpdated : Aug 07, 2025, 11:16 AM IST
Guruvayur Devaswom Board

Synopsis

ഈ മാസം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 7 പരീക്ഷകൾ നടത്തുന്നുണ്ട്.

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലെ 3 തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന്. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ​ഗ്രേഡ് 2, ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ എന്നീ തസ്തികകളിലേയ്ക്കുള്ള പരീക്ഷ തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ പരീക്ഷ രാവിലെ 9 മണി മുതൽ 10.45 വരെയും ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ പൊതുപരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയുമാണ് നടക്കുക. 107 പേര്‍ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ പരീക്ഷ എഴുതുന്നുണ്ട്. 1,937 പേരാണ് ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ തസ്തികകളിലേയ്ക്കുള്ള പരീക്ഷ എഴുതുന്നത്. 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികൾ സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ ഓഗസ്റ്റ് 5ന് വൈകുന്നേരം 5 മണിക്കകം ഇ-മെയിലിലോ നേരിട്ടോ ദേവസ്വം റിക്രൂട്ട്മെന്റ് ഓഫീസിൽ അപേക്ഷ നൽകണം.

ഓ​ഗസ്റ്റിൽ 7 പരീക്ഷകളാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച 10 തസ്തികകളിലെ 7 പരീക്ഷകളാണ് ഈ മാസം നടക്കുക.

ഓ​ഗസ്റ്റിലെ പരീക്ഷ കലണ്ടർ (പരീക്ഷ തീയതി, തസ്തിക)

10.08.2025 - ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ​ഗ്രേഡ് 2

10.08.2025 - ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ

24.08.2025 - പ്ലംബർ

24.08.2025 - കലാനിലയം സൂപ്രണ്ട്

24.08.2025 - കമ്പ്യൂട്ടർ ഓപ്പറേറ്റർ/ഡേറ്റ എൻട്രി ഓപ്പറേറ്റർ, കമ്പ്യൂട്ടർ സ്പെഷ്യൽ അസിസ്റ്റന്റ്, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

24.08.2025 - വർക്ക് സൂപ്രണ്ട്

24.08.2025 - മെഡിക്കൽ ഓഫീസർ - ആയുർവേദ

PREV
Read more Articles on
click me!

Recommended Stories

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ; അഡ്മിഷൻ ആരംഭിച്ചു
പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20