ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലർക്ക്: സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 19 മുതൽ

Published : Jul 09, 2021, 09:47 AM IST
ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലർക്ക്: സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 19 മുതൽ

Synopsis

സാദ്ധ്യതാപട്ടികയിൽ ഉൾപ്പെടുത്തിയ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ. 

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി. ക്ലർക്ക് (കാറ്റഗറി നമ്പർ- 23/2020) തസ്തികയിലേക്ക് എപ്രിൽ 13ന് പ്രസിദ്ധീകിച്ച സാദ്ധ്യതാപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ 19, 21, 22, 23 തീയതികളിൽ തിരുവനന്തപുരം കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ നടത്തും. സാദ്ധ്യതാപട്ടികയിൽ ഉൾപ്പെടുത്തിയ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ. 

ഓരോ രജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട തീയതിയിലും, സമയത്തും ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം വെരിഫിക്കേഷന് നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർത്ഥികളെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തില്ല. വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം സംബന്ധിച്ച വിശദ വിവരങ്ങൾ www.kdrb.kerala.gov.in  ൽ  നല്കിയിട്ടുണ്ട്. സാദ്ധ്യതാപട്ടികയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇത് സംബന്ധിച്ച കത്തും എസ്.എം.എസ്സും അയക്കും. ജൂലൈ 17 വരെ അറിയിപ്പ് ലഭിക്കാത്ത സാദ്ധ്യതാപട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് ബിരുദപൂർത്തീകരണ ചടങ്ങ് 'മാജിസ് 2026' ഓഗസ്റ്റ് 11-ന്
'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ