ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലാർക്ക് പരീക്ഷ: സ്ക്രൈബിനെ വേണ്ടവരും കോവിഡ് ബാധിതരും മുൻകൂട്ടി അറിയിക്കണം

Web Desk   | Asianet News
Published : Jan 05, 2021, 01:01 PM IST
ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലാർക്ക് പരീക്ഷ: സ്ക്രൈബിനെ വേണ്ടവരും കോവിഡ് ബാധിതരും  മുൻകൂട്ടി അറിയിക്കണം

Synopsis

ഉദ്യോഗാർഥിയുടെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷ കേന്ദ്രത്തിന്റെ പേര് എന്നിവ ഇ-മെയിലിൽ സൂചിപ്പിക്കണം. ഇ-മെയിലിൽ ഉൾപ്പെടുത്തേണ്ട മറ്റ് രേഖകൾ സംബന്ധിച്ച വിവരങ്ങൾ www.kdrb.kerala.gov.in ൽ ലഭിക്കും. 

തിരുവനന്തപുരം: ജനുവരി 10ന് എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി ക്ലാർക്ക് (കാറ്റഗറി നമ്പർ 23/2020) പരീക്ഷയിൽ പങ്കെടുക്കുന്ന കോവിഡ് ബാധിതരും ക്വാറന്റീനിലുള്ളവരും കണ്ടയ്ൻമെന്റ്‌സോൺ, ഇതര സംസ്ഥാനം, വിദേശം എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവരും വിവരം പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് ബോർഡ് ഓഫീസിൽ ഇ-മെയിലിലൂടെയോ (kdrbtvm@gmail.com) ഫോണിലൂടെയോ (സെക്രട്ടറി 9497690008, പരീക്ഷകൺട്രോളർ: 8547700068) അറിയിക്കണം. മാത്രമല്ല,  പരീക്ഷയിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാർ (40 ശതമാനത്തിനു മുകളിൽ) സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തിയതിക്ക് രണ്ട് ദിവസം മുൻപെങ്കിലും റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിൽ  (kdrbtvm@gmail.com) മുഖേന അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.  

ഉദ്യോഗാർഥിയുടെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷ കേന്ദ്രത്തിന്റെ പേര് എന്നിവ ഇ-മെയിലിൽ സൂചിപ്പിക്കണം. ഇ-മെയിലിൽ ഉൾപ്പെടുത്തേണ്ട മറ്റ് രേഖകൾ സംബന്ധിച്ച വിവരങ്ങൾ www.kdrb.kerala.gov.in ൽ ലഭിക്കും. പരീക്ഷയുടെ ഹാൾടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസബിലിറ്റി സർട്ടിഫിക്കറ്റിനൊടൊപ്പം ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന 'എഴുതുവാൻ ബുദ്ധിമുട്ടുണ്ട്' എന്ന സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കുന്നവർക്ക് മാത്രമേ സ്‌ക്രൈബിനെ അനുവദിക്കൂ.
 

PREV
click me!

Recommended Stories

കേരളസർവകലാശാല എംബിഎ കോഴ്സ് പ്രവേശനം; ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നു
സിവിൽ സർവീസ് പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു