സ്കൂളുകൾ അമിതഫീസോ ലാഭമോ ഈടാക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്; മാർ​ഗനിർദ്ദേശങ്ങളായി

Published : Dec 10, 2020, 09:07 AM IST
സ്കൂളുകൾ അമിതഫീസോ ലാഭമോ ഈടാക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്; മാർ​ഗനിർദ്ദേശങ്ങളായി

Synopsis

കൊവിഡ് സാഹചര്യത്തിൽ ലഭ്യമാക്കിയ സൗകര്യങ്ങൾക്ക് അനുസൃതമായി മാത്രമേ ഫീസ് ഈടാക്കാവൂ. 

തിരുവനന്തപുരം: 2020-21 വർഷത്തിൽ സ്‌കൂളുകൾ അമിതഫീസോ, ലാഭമോ ഈടാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. കൊവിഡ് 19 എല്ലാവരെയും സാമ്പത്തികമായി ബാധിച്ച സാഹചര്യത്തിൽ 2020-21 അധ്യായന വർഷത്തിൽ സ്‌കൂൾ നടത്തിപ്പിന് ആവശ്യമായതിൽ അധികം തുക ഈടാക്കരുത്. നേരിട്ടോ അല്ലാതെയോ ലാഭം ഉണ്ടാക്കാനുള്ള നടപടികളും സ്വീകരിക്കരുത്. കൊവിഡ് സാഹചര്യത്തിൽ ലഭ്യമാക്കിയ സൗകര്യങ്ങൾക്ക് അനുസൃതമായി മാത്രമേ ഫീസ് ഈടാക്കാവൂ. 

കൊവിഡ് പശ്ചാത്തലത്തിലുളള ഈ നിർദ്ദേശം 2020-21 കാലഘട്ടത്തിലേക്ക് മാത്രമുളളതാണെന്നും തുടർ വർഷങ്ങളിൽ ബാധകമല്ലെന്നും മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ സ്‌കൂളുകളിൽ അമിത ഫീസ് ഈടാക്കുന്നുവെന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾ സമർപ്പിച്ച പരാതിയിലായിരുന്നു ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്.

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു