സ്‌കൂളുകളില്‍ പ്രത്യേകം ഇംഗ്ലീഷ് അധ്യാപക തസ്തികകൾ വേണം: ഹൈക്കോടതി

By Web TeamFirst Published Aug 14, 2021, 3:42 PM IST
Highlights

ഇംഗ്ലീഷ് പഠനത്തിനായി യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാതെ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെക്കൊണ്ട് പഠിപ്പിക്കുന്നതിനാൽ കുട്ടികൾക്ക് ഇംഗ്ലീഷ് ശരിയായ രീതിയിൽ പഠിക്കാൻ കഴിയുന്നില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

കൊച്ചി: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഈ അധ്യയനവർഷം മുതൽ പ്രത്യേകം ഇംഗ്ലീഷ് അധ്യാപക തസ്തികകൾ (എച്ച്എസ്എ) സൃഷ്ടിക്കണമെന്ന് ഹൈക്കോടതി നിർദേശം. തൃശ്ശൂർ , തിരുവല്ല സ്വദേശികൾ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഇംഗ്ലീഷ് അധ്യയനത്തിനായി ഇംഗ്ലീഷ് ബിരുദധാരികളെ പ്രത്യേകം തസ്തിക സൃഷ്ടിച്ച് നിയമിക്കുന്നതിനായി കേരള വിദ്യാഭ്യാസ ചട്ടം നേരത്തെ തന്നെ ഭേദഗതി ചെയ്തിരുന്നു.

2002-2003 അക്കാദമിക് വർഷം മുതൽ ഈ ചട്ടം നടപ്പാക്കേണ്ടതായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് പഠനത്തിനായി യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാതെ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെക്കൊണ്ട് പഠിപ്പിക്കുന്നതിനാൽ കുട്ടികൾക്ക് ഇംഗ്ലീഷ് ശരിയായ രീതിയിൽ പഠിക്കാൻ കഴിയുന്നില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!