മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം; അപേക്ഷകള്‍ ക്ഷണിച്ചു

Web Desk   | Asianet News
Published : Jan 23, 2021, 12:54 PM IST
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം; അപേക്ഷകള്‍ ക്ഷണിച്ചു

Synopsis

തെരഞ്ഞെടുക്കപ്പെടുന്നവരുടെ ആഹാരം, പഠനം, താമസം എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെ ഫിഷറീസ് വകുപ്പ് ധനസഹായമായി നല്‍കും.


തിരുവനന്തപുരം: മാതാപിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് ഉന്നത വിദ്യാഭ്യാസ ധനസഹായം നല്‍കുന്നു. താല്‍പ്പര്യമുളളവര്‍ ജനുവരി 28നകം കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം രക്ഷിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, രക്ഷാകര്‍ത്താവ് മത്സ്യത്തൊഴിലാളിയായിരുന്നുവെന്ന് തെളിയിക്കുന്ന ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ആഹാരം, പഠനം, താമസം എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെ ഫിഷറീസ് വകുപ്പ് ധനസഹായമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672202537 എന്ന നമ്പറില്‍ ബന്ധപ്പെടുക


 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു