ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഓഗസ്തില്‍

By Web TeamFirst Published Jun 16, 2020, 10:19 AM IST
Highlights

2019 ഡിസംബറിൽ രണ്ടാം വർഷ തുല്യതാപരീക്ഷ എഴുതി പരാജയപ്പെട്ടവർ വിഷയത്തിന്റെ/വിഷയങ്ങളുടെ ഒന്നാം വർഷ വിഷയങ്ങൾ ഇതിനൊപ്പം എഴുതണം.
 


തിരുവനന്തപുരം: 2019 ഡിസംബറിൽ ഒന്നാംവർഷ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതിയവർക്കുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷ ആഗസ്റ്റ് എട്ട്, ഒൻപത്, 10 തീയതികളിൽ നടക്കും. ഇംഗ്ലീഷ്, രണ്ടാംഭാഷ, പാർട്ട്- III വിഷയങ്ങൾ എല്ലാം ഉൾപ്പടെ പരമാവധി മൂന്ന് വിഷയങ്ങൾ ഇംപ്രൂവ് ചെയ്യാം. ഒന്നാം വർഷ തുല്യതാപരീക്ഷയിലെ ഏതെങ്കിലും വിഷയങ്ങൾക്ക് ഹാജരാകാത്ത പരീക്ഷാർത്ഥികൾക്ക് ആ വിഷയങ്ങൾക്കും ഇപ്പോൾ അപേക്ഷിക്കാം. ഒന്നാംവർഷ പരീക്ഷയ്ക്ക് ഒരു വിഷയത്തിനും ഹാജരാകാത്തവർക്ക് മുഴുവൻ വിഷയങ്ങളും രജിസ്റ്റർ ചെയ്ത് എഴുതാം. 2019 ഡിസംബറിൽ രണ്ടാം വർഷ തുല്യതാപരീക്ഷ എഴുതി പരാജയപ്പെട്ടവർ വിഷയത്തിന്റെ/വിഷയങ്ങളുടെ ഒന്നാം വർഷ വിഷയങ്ങൾ ഇതിനൊപ്പം എഴുതണം.

ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററിക്ക് പേപ്പർ ഒന്നിന് 500 രൂപയും സർട്ടിഫിക്കറ്റ് ഫീസ് 100 രൂപയുമാണ്. പിഴയില്ലാതെ ജൂലൈ മൂന്ന് വരെ ഫീസടയ്ക്കാം. 20 രൂപ പിഴയോടെ ജൂലൈ 10 വരെയും ഫീസ് അടയ്ക്കാം. 1000 രൂപ സൂപ്പർ ഫൈനോടെ ഫീസടയ്‌ക്കേണ്ട അവസാന തീയതി ജൂലൈ 17 ആണ്. സപ്ലിമെന്ററി വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലും അല്ലാത്തവർ ഒന്നാംവർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലുമാണ് ഫീസടയ്‌ക്കേണ്ടത്. നോട്ടിഫിക്കേഷന്റെ പൂർണ്ണ രൂപം www.dhsekerala.gov.in ൽ ലഭ്യമാണ്. 
 

click me!