ഹയർസെക്കന്ററി ഏകജാലക പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന്

Web Desk   | Asianet News
Published : Sep 05, 2020, 08:49 AM IST
ഹയർസെക്കന്ററി ഏകജാലക പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന്

Synopsis

ഇതുവരെയും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർക്ക്  Create Candidate Login-SWS എന്ന ലിങ്ക് ഉപയോഗിച്ച് ട്രയൽ റിസൾട്ട് പരിശോധിക്കാം. 


തിരുവനന്തപുരം: ഹയർസെക്കന്ററി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് റിസൾട്ട് ഇന്ന് (സെപ്റ്റംബർ 5ന്) രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in ലെ  Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ  Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം. 

ഇതുവരെയും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർക്ക്  Create Candidate Login-SWS എന്ന ലിങ്ക് ഉപയോഗിച്ച് ട്രയൽ റിസൾട്ട് പരിശോധിക്കാം. ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിനും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിനുമുള്ള സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ ഹെൽപ്പ് ഡെസ്‌കുകളിൽ ലഭിക്കും. അപേക്ഷകർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭിക്കും. 

എട്ടിന് വൈകിട്ട് അഞ്ചുവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. തിരുത്തലുകൾ ഉണ്ടെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ  Edit Application  ലിങ്കിലൂടെ അവ വരുത്തി എട്ടിന് വൈകിട്ട് അഞ്ചിനുള്ളിൽ കൺഫർമേഷൻ നൽകണം. തെറ്റായ വിവരം നൽകി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കും. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

അപേക്ഷകർക്ക് ട്രയൽ അലോട്ടമെന്റ് റിസൾട്ട് പരിശോധിക്കുന്നതിനും അപേക്ഷയിൽ തിരുത്തലുകൾ/ ഉൾപ്പെടുത്തലുകൾ നടത്തുന്നതിനും വേണ്ട സാങ്കേതിക സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂളുകളിലേയും ഹെൽപ് ഡെസ്‌കുകളിലൂടെ തേടാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
 

PREV
click me!

Recommended Stories

എൽ.എൽ.എം; അന്തിമ വേക്കന്‍റ് സീറ്റ് അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
ഐ.എച്ച്.ആർ.ഡി; വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു