ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ; അവസാനഘട്ട അഭിമുഖം നവംബർ 4 മുതൽ

Published : Oct 31, 2020, 03:08 PM IST
ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ; അവസാനഘട്ട അഭിമുഖം നവംബർ 4 മുതൽ

Synopsis

ഒക്‌ടോബർ 7, 8, 9 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റി വച്ചതുമായ അഭിമുഖത്തിലെ ഉദ്യോഗാർത്ഥികളെയും ഇതിൽ ഉൾപ്പെടുത്തും. 


തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ് (കാറ്റഗറി നമ്പർ 339/17) തസ്തികയുമായി ബന്ധപ്പെട്ട അവസാനഘട്ട അഭിമുഖം നവംബർ 4 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലാ ഓഫീസുകളിലും നടത്തും. ഒക്‌ടോബർ 7, 8, 9 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റി വച്ചതുമായ അഭിമുഖത്തിലെ ഉദ്യോഗാർത്ഥികളെയും ഇതിൽ ഉൾപ്പെടുത്തും. 

7, 8, 9 തീയതികളിൽ തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ അഭിമുഖത്തിൽ ഉൾപ്പെട്ടിരുന്ന ഉദ്യോഗാർത്ഥികൾ നവംബർ 4, 5 തീയതികളിൽ അതേസ്ഥലത്തും 7, 8, 9 തീയതികളിൽ എറണാകുളം റീജിയണൽ ഓഫീസിൽ അഭിമുഖം നിശ്ചയിച്ചിരുന്നവർ നവംബർ 4, 5, 6, 18, 19 തീയതികളിൽ അതേ സ്ഥലത്തും 7, 8, 9 തീയതികളിൽ കോഴിക്കോട് റീജിയണൽ ഓഫീസിൽ അഭിമുഖം നിശ്ചയിച്ചിരുന്നവർ നവംബർ 5, 6, 11, 12, 13, 18 തീയതികളിൽ അതേ സ്ഥലത്തും നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു