കരസേനയിൽ നൂറിലധികം ഒഴിവുകൾ; അപേക്ഷ ജൂൺ 23 വരെ; വിശദവിവരങ്ങൾ വെബ്സൈറ്റില്‍

Web Desk   | Asianet News
Published : Jun 08, 2021, 05:48 PM IST
കരസേനയിൽ നൂറിലധികം ഒഴിവുകൾ; അപേക്ഷ ജൂൺ 23 വരെ; വിശദവിവരങ്ങൾ വെബ്സൈറ്റില്‍

Synopsis

ആകെ 191 ഒഴിവ്. ഒക്ടോബറിൽ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ കോഴ്സ് ആരംഭിക്കും.  

ദില്ലി: കരസേനയിലെ ഷോർട്ട് സർവീസ് കമ്മിഷന് അപേക്ഷിക്കാം. പുരുഷന്മാരുടെ എസ്.എസ്.സി. (ടെക്)-57-ലേക്കും വനിതകളുടെ എസ്.എസ്.സി.ഡബ്ല്യു. (ടെക്)-28-ലേക്കും വിധവകൾക്കുള്ള എസ്.എസ്.ഡബ്ല്യു. (നോൺ ടെക്) (നോൺ യു.പി.എസ്.സി.) വിഭാഗങ്ങളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാർ, അവിവാഹിതരായ സ്ത്രീകൾ, സൈനികരുടെ വിധവകൾ എന്നിവർക്കാണ് അർഹത. വിവിധ വിഭാഗങ്ങളിലായി പുരുഷന്മാർക്ക് 175 ഒഴിവുകളും വനിതകൾക്ക് 14 ഒഴിവുകളും വിധവകൾക്ക് രണ്ട് ഒഴിവുകളുമാണുള്ളത്. ആകെ 191 ഒഴിവ്. ഒക്ടോബറിൽ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ കോഴ്സ് ആരംഭിക്കും.

വ്യത്യസ്ത ടെക്നിക്കൽ സ്ട്രീമുകളിലാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട വിഷയത്തിലെ ബി.ഇ./ബി.ടെക്. ആണ് അപേക്ഷിക്കാനുള്ള യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എന്നാൽ അവർ ഒക്ടോബർ ഒന്നിനുമുൻപ് കോഴ്സ് വിജയിച്ചതിനുള്ള രേഖകൾ ഹാജരാക്കണം. ടെക്നിക്കൽ വിഭാഗത്തിലെ ഒഴിവിൽ ഏത് സ്ട്രീമിലെയും ബി.ഇ./ബി.ടെക്. ആണ് യോഗ്യത. നോൺ ടെക്നിക്കൽ വിഭാഗത്തിലെ ഒഴിവിലേക്ക് ബിരുദക്കാർക്ക് അപേക്ഷിക്കാം.

20-27 വയസ്സ്. അതായത് 1994 ഒക്ടോബർ രണ്ടിനും 2001 ഒക്ടോബർ ഒന്നിനും ഇടയിൽ ജനിച്ചവരാകണം. വിധവകൾക്കുള്ള കൂടിയ പ്രായപരിധി: 2021 ഒക്ടോബർ ഒന്നിന് 35 വയസ്സ്. അപേക്ഷകരിൽനിന്ന് തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്നവർക്ക് അഭിമുഖത്തിന് അവസരം ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരം ഇ-മെയിലിലൂടെ അറിയിക്കും. രണ്ട് ഘട്ടങ്ങളിലായാണ് അഭിമുഖം. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജി ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവയുണ്ടാകും. അഭിമുഖം അഞ്ചുദിവസമായിരിക്കും. അപേക്ഷ www.joinindianarmy.nic.in വഴി ജൂൺ 23 വരെ നൽകാം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം